Filmy Features

റൊമീറോ മുതല്‍ ഫീനിക്‌സ് വരെ; സൈക്കോ സൂപ്പര്‍ വില്ലനെ മാസാക്കിയത് ഇവര്‍

THE CUE

ഡി സി കോമിക്സ് സൂപ്പര്‍ വില്ലനെ പ്രധാന കഥാപാത്രമാക്കി ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത 'ജോക്കര്‍' തിയ്യേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ചിത്രം കരസ്ഥമാക്കിയിരുന്നു. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൊവാക്വിന്‍ ഫീനിക്‌സ് 'ടിഫ് ട്രിബൂട്ട് ആക്ടര്‍' അവാര്‍ഡിന് അര്‍ഹനാകുകയും ചെയ്തു. ആദ്യം പുറത്തുവന്ന ചില നിരൂപണങ്ങള്‍ ഫീനിക്‌സിന് ഓസ്‌കാര്‍ അവാര്‍ഡ് പ്രവചിക്കുന്നുണ്ട്.

ഡിസി കോമിക്‌സിന്റെ 1940ല്‍ പുറത്തിറങ്ങിയ ‘ബാറ്റ്മാന്‍ കോമിക് ബുക്കി’ലാണ് ജോക്കര്‍ ആദ്യമായെത്തിയത്. ബില്‍ ഫിംഗര്‍, ബോബ് കെയ്ന്‍, ജെറി റോബിന്‍സണ്‍ എന്നിവരായിരുന്നു കഥാപാത്രത്തിന്റെ സൃഷ്ടാക്കള്‍. 1928ല്‍ പുറത്തിറങ്ങിയ ജെര്‍മന്‍ നിശബ്ദ ചിത്രമായ ‘ദ മാന്‍ ഹൂ ലോഫ്‌സി’ലെ കൊനാര്‍ഡ് വെയ്ദ്ത്തിന്റെ കഥാപാത്രമാണ് ജോക്കറിന്റെ സൃഷ്ടിക്ക് പ്രചോദനമായത്. സൈക്കോപ്പാത്തായ വില്ലന്‍ എന്ന രീതിയിലായിരുന്നു ബാറ്റ്മാനിലെ കഥാപാത്രത്തിന്റെ ആദ്യ സൃഷ്ടി. സാഡിസ്റ്റിക് ഹ്യൂമര്‍ സെന്‍സോടു കൂടിയ ജോക്കറിനെ പിന്നീട് സിനിമാലോകം ക്ലൗണ്‍ പ്രിന്‍സ് ഓഫ് ക്രൈം എന്ന് വിശേഷിപ്പിച്ചു.

പുസ്തകങ്ങളില്‍ നിന്ന് സ്‌ക്രീനിലെത്തിയപ്പോഴും ജോക്കര്‍ പ്രേക്ഷകരെ കയ്യിലെടുത്തു. ഫീച്ചര്‍ ചിത്രത്തിലും അനിമേഷന്‍ സിനിമകളിലും നിരവധി തവണ ജോക്കര്‍ വില്ലനായി. ജോക്കറായി സ്‌ക്രീനില്‍ തിളങ്ങിയ ചില അഭിനേതാക്കള്‍.

സീസര്‍ റൊമീറോ

1960കളില്‍ സംപ്രേക്ഷണം ചെയ്ത ടെലിവിഷന്‍ സീരീസായ ബാറ്റ്മാനിലാണ് ആദ്യമായി ജോക്കര്‍ സ്‌ക്രീനിലെത്തിയത്. 7966ല്‍ പുറത്തിറങ്ങിയ ബാറ്റ്മാന്‍ ദ മൂവിയിലും ജോക്കറായത് റൊമീറോ ആയിരുന്നു. പച്ച മുടിയും വെളുത്തെ മുഖവും പൊട്ടിച്ചിരിയുമായി ജോക്കറെ റൊമീറോ അവതരിപ്പക്കുന്നത് 60-ാമത്തെ വയസിലായിരുന്നു.

ജാക്ക് നിക്കോള്‍സണ്‍

ജോക്കറിന്റെ മാസ് വില്ലനിസവും കഥാപാത്രത്തിലെ സാഡിസ്റ്റിക്ക് ഹ്യൂമര്‍ സെന്‍സുമെല്ലാം സ്‌ക്രീനിലെത്തിയത് ജാക്ക് നിക്കോള്‍സളിലൂടെയായിരുന്നു. 1989ല്‍ പുറത്തിറങ്ങിയ ബാറ്റമാനിലെ മുഖത്ത് ആസിഡ് വീണ ജാക്ക് ദ നാപ്പിയെര്‍ എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു നിക്കോള്‍സണിന്റെ പ്രകടനം. കോമിക് ബുക്കിലെ ജോക്കറോട് ഏറ്റവും നീതി പുലര്‍ത്തിയതും നിക്കോള്‍സണായിരുന്നു.

മാര്‍ക്ക് ഹാമില്‍

ബാറ്റ്മാന്‍ ദ അനിമേറ്റഡ് സീരീസില്‍ 1992 കാലഘട്ടത്തില്‍ ജോക്കറിനായി ശബ്ദം നല്‍കിയത് മാര്‍ക്ക് ഹാമിലായിരുന്നു. തുടര്‍ന്ന് മൂന്ന് പതിറ്റാണ്ടായി അനിമേറ്റഡ് സീരീസുകള്‍ക്കായും വീഡിയോ ഗെയിമുകള്‍ക്കുമെല്ലാം ഹാമില്‍ ജോക്കര്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കി.

ഹീത്ത് ലെഡ്ജര്‍

മൂന്ന് പതിറ്റാണ്ടോളം ജാക്ക് നിക്കോള്‍സണ്‍ അവതരിപ്പിച്ച ജോക്കര്‍ സിനിമാലോകത്ത് മികച്ചതായി നിലകൊണ്ടപ്പോള്‍ അതിന് വെല്ലുവിളി ഉയര്‍ത്തുന്ന മറ്റൊരു പ്രകടനം സ്‌ക്രീനിലെത്തിച്ചത് ഹീത്ത് ലെഡ്ജറായിരുന്നു. 2008ല്‍ പുറത്തിറങ്ങിയ ക്രിസ്റ്റഫര്‍ നൊളാന്‍ ചിത്രം 'ഡാര്‍ക്ക് നൈറ്റ് റൈസസി'ലൂടെ ആയിരുന്നു ഹീത്തിന്റെ പ്രകടനം. പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ജോക്കര്‍ കഥാപാത്രവും ഇതുതന്നെ. മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരവും ചിത്രത്തിലൂടെ താരം നേടിയിരുന്നു.

ജേര്‍ഡ് ലിറ്റോ

2016ല്‍ പുറത്തിറങ്ങിയ സൂയിസൈഡ് സ്‌ക്വാഡിലായിരുന്നു ഇതിന് മുന്‍പ് ജോക്കര്‍ സ്‌ക്രീനിലെത്തിയത്. പച്ച മുടിയും ശരീരമാകെ ടാറ്റുകളും പല്ലിലെ മെറ്റല്‍ ക്ലിപ്പും മെലിഞ്ഞ ശരീരവുമായി ലിറ്റോ ജോക്കറായത് പ്രേക്ഷകര്‍ തള്ളിക്കളയുകയും സിനിമ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.

സാക്ക് ഗാലിഫിനാക്കിസ്

2017ല്‍ പുറത്തിറങ്ങിയ ‘ദ ലീഗോ ബാറ്റ്മാന്‍’ മൂവിക്ക് വേണ്ടിയായിരുന്നു സാക്ക് ജോക്കറിനായി ശബ്ദം നല്‍കിയത്. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിട്ടുള്ള സാക്കിന്റെ വ്യത്യസ്തമായ കഥാപാത്ര അവതരണം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നില്ല.

ജൊവാക്വിന്‍ ഫീനിക്‌സ്

ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത 'ജോക്കര്‍' തിയ്യേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിലെ ജോക്കറായിട്ടുള്ള പ്രകടനത്തിന് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൊവാക്വിന്‍ ഫീനിക്‌സ് ടിഫ് ട്രിബൂട്ട് ആക്ടര്‍ അവാര്‍ഡിന് അര്‍ഹനാകുകയും ചെയ്തിരുന്നു. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ചിത്രം കരസ്ഥമാക്കിയിരുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

SCROLL FOR NEXT