rewind

ഒന്നിനും ഉറപ്പില്ലാത്തൊരു മനുഷ്യന്‍, അതായിരുന്നു മോഹന്‍ലാലിന് നായകനെക്കുറിച്ച് നല്‍കിയത്

ലക്ഷ്യബോധമോ, തീരുമാനമോ ഉറപ്പുകളോ ഇല്ലാത്ത മനുഷ്യനെന്നാണ് ദശരഥത്തിലെ നായകനെക്കുറിച്ച് മോഹന്‍ലാലിനോട് വിശദീകരിച്ചത്. ദശരഥം എന്ന മലയാളികളുടെ പ്രിയപ്പെട്ട സിനിമയുടെ പിറവിയെക്കുറിച്ച് സംവിധായകന്‍ സിബി മലയില്‍.

ഒന്നിലും ഒരു ഫിക്‌സേഷന്‍ ഇല്ലാത്ത ആളാണ്. എവിടെ ഇരിക്കണമെന്നോ നില്‍ക്കണമെന്നോ എന്ന് നിശ്ചയമില്ല. ആ കാലത്തെ ഒരു നിര്‍മ്മാതാവിന്റെ ഉദാഹരണമാണ് മോഹന്‍ലാലിന് മുന്നില്‍ അന്ന് നല്‍കിയത്. ജീവിതത്തെ ചപ്പാത്തി പോലെ പരത്തും ഉരുട്ടുമെന്നൊക്കെ അയാള്‍ പറയുന്നത് അതുകൊണ്ടാണ്. ദ ക്യു മാസ്റ്റര്‍ സ്‌ട്രോക്ക് അഭിമുഖ പരമ്പരയിലാണ് സിബി മലയില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

ദശരഥത്തെക്കുറിച്ച് സിബി മലയില്‍

കിരീടം തിയറ്ററുകളിലെത്തുന്നതിന് മുമ്പ് തന്നെ ദശരഥം എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്ന് സിബി മലയില്‍. മഹര്‍ഷി മാത്യൂസ് എന്ന ജോഷി ചിത്രം മാറ്റിവച്ചതിന് പിന്നാലെയാണ് ദശരഥം ചെയ്യാന്‍ തീരുമാനിക്കുന്നത്. ന്യൂ സാഗാ ഫിലിംസ് പ്രഖ്യാപിച്ച പത്ത് സിനിമകളില്‍ ഏഴാമത്തെ പ്രൊജക്ട് ആയിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. ജോഷി സര്‍ ചെയ്യാനിരുന്ന മഹര്‍ഷി മാത്യൂസ് മാറ്റിവച്ചതിന് പിന്നാലെ ദശരഥത്തിലേക്ക് കടന്നു. കിരീടത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ന്യൂ സാഗാ ഫിലിംസിന് വേണ്ടി ഒരു സിനിമ ചെയ്തൂടേ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നത്. ജോഷി സാറിനോട് സംസാരിച്ചതിന് ശേഷമാണ് ദശരഥത്തിലേക്ക് കടക്കുന്നത്.

ഹിസ്ഹൈനസ് അബ്ദുള്ളയുടെയും കഥയും ദശരഥത്തിന്റെ കഥയുമാണ് അന്ന് മുമ്പിലുണ്ടായിരുന്നതെന്നും സിബി മലയില്‍. ഏത് ചെയ്യണമെന്ന് നിങ്ങള്‍ തീരുമാനിച്ചോ എന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞപ്പോള്‍ മോഹന്‍ലാലിനോട് അഭിപ്രായം തേടി. അന്ന് നമ്പര്‍ ട്വന്റ് മദ്രാസ് മെയില്‍ ചെയ്യുകയാണ് മോഹന്‍ലാല്‍. ലോഹിയോട് ഏത് കഥയാണ് വേഗത്തില്‍ ചെയ്യാനാവുക എന്ന് ലാല്‍ ചോദിച്ചു. വേഗത്തില്‍ എഴുതാമെന്ന ചിന്തയിലാണ് ലോഹിതദാസ് ദശരഥം തെരഞ്ഞെടുത്തതെന്നും സിബി മലയില്‍. കിരീടം റിലീസ് ചെയ്ത് പതിഞ്ചാം ദിവസമാണ് ദശരഥം ചിത്രീകരണം തുടങ്ങിയതെന്നും സിബി മലയില്‍.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT