Filmy Features

സിക്കന്ദറിനെ വീഴ്ത്തി എമ്പുരാൻ

അമീന എ

ഇന്ത്യൻ സിനിമയിൽ, ബോക്സ് ഓഫീസിൽ, ഒരു മലയാള ചിത്രത്തിന് മുന്നിൽ 200 കോടി ബഡ്ജറ്റിലെത്തിയ ഒരു ബോളിവുഡ് ചിത്രം അടിപതറി വീഴുന്ന കാഴ്ച. സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന് മുന്നിൽ മലയാളത്തിന്റെ എമ്പുരാൻ നോർത്തിൽ മേൽ കൈ നേടുന്ന ചരിത്രം. ബോളിവുഡിന്റെ ഭായ്യെ നായകനാക്കി തെന്നിന്ത്യയുടെ ഹിറ്റ് മേക്കർ എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. ഏറെ പ്രതീക്ഷകളോടെ എത്തിയ ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ തകർന്നടിയുകയാണ്. വരാന്ത്യത്തിൽ സൽമാൻ ഖാൻ ചിത്രത്തെ എടുത്തു മാറ്റി തിയറ്ററുകളിൽ മോഹൻലാലിന്റെ എമ്പുരാൻ ഇടം പിടിക്കുന്നു. ​ഗുജറാത്ത് കലാപവും BJPയുടെ ബൈക്കോട്ട് ആഹ്വാനങ്ങളും നേരിടുന്ന സമയത്തും സിക്കന്ദറിനെ റീ പ്ലേസ് ചെയ്ത് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച പെർഫോമൻസാണ് കാഴ്ചവയ്ക്കുന്നത്. ഈദ് റീലിസായി ബോളിവുഡിലെ സോളോ റിലീസ് ആയിരുന്നിട്ടും സൽമാൻ ചിത്രത്തിന് പിടിച്ചു നിൽക്കാനാവാത്ത അവസ്ഥ.

ഉള്ളടക്കവും അഭിനയമികവും കൊണ്ട് മികച്ച സൃഷ്ടികളെ കാലങ്ങളായി വാർത്തെടുത്തിട്ടും ക്രിട്ടക്കൽ അക്ലൈം ന് അപ്പുറത്തേക്ക് പലപ്പോഴും സഞ്ചരിക്കാനാവാതെ പോയ ഇൻഡസ്ട്രിയാണ് മലയാളം. മാസ്സ് സിനിമകളിൽ പോലും കാതലായ ഉള്ളടക്കങ്ങളില്ലെങ്കിൽ അവ കേരളത്തിൽ പോലും സ്വീകരിക്കപ്പെട്ട ചരിത്രമില്ല. മലയാള സിനിമയുടെ റീ മേക്കുകൾ മറ്റ് ഭാഷകളിൽ ചർച്ച ചെയ്യപ്പെടുന്നത് കണ്ട് ഇതിന്റെ ഓർജിനൽ വേർഷൻ ഒന്നു കണ്ടു നോക്കൂ എന്ന് അലമുറയിടാത്ത മലയാളികളുണ്ടാവില്ല. ജീത്തു ജോസഫ് ചിത്രം ദൃശ്യം കൊറിയനിലേക്ക് റീ മേക്ക് ചെയ്യപ്പെടുന്നു എന്ന പ്രഖ്യാപനം വന്നപ്പോൾ പോലും നാഷ്ണൽ മീഡയകൾ അടക്കം ദൃശ്യത്തിന്റെ ഹിന്ദി റീമേക്ക് പോസ്റ്റർ പങ്കിടുന്ന കാഴ്ച നമ്മൾ കണ്ടതാണ്. ഇന്ത്യൻ പോപ്പുലർ സിനിമകളിൽ പലപ്പോഴും ഓർജിനൽ വേർഷനെ പിന്തള്ളി മലയാളത്തിന്റെ ഹിന്ദി റീമേക്കുകൾ ആഘോഷിക്കപ്പെടുന്ന സ്ഥിരക്കാഴ്ചയ്ക്ക് മുന്നിൽ ഇതൊരു പുതിയ ചരിത്രത്തിന്റെ തുടക്കമാണ്. സ്കാനിൽക്കിന്റെ കണക്കുകൾ പ്രകാരം ബോളിവുഡ് നഗരമായ മുംബൈയിൽ മാത്രം സിക്കന്ദറിന് 1180 പരം ഷോകൾ ചാർട്ട് ചെയ്തിരിക്കുന്നതിനൽ ചിത്രത്തിന്റെ ഓവർ ആൾ ഓക്യുപെൻസി 8.74 ആണ്. എന്നാൽ അതേ മുംബൈയിൽ വെറും 104 ഷോ മാത്രം നേടിയിരിക്കുന്ന എമ്പുരാനും ഇതേ ഓക്യുപെൻസി തന്നെയാണ് നിലനിർത്തിയിരിക്കുന്നത്. 5 ദിവസം കൊണ്ട് ആ​ഗോള ബോക്സ് ഓഫീസിൽ 200 കോടിയാണ് എമ്പുരാൻ കടന്നത്. കേരളത്തിന് പുറത്ത് മാത്രം 30 കോടി ആണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. അതേസമയം ബോക്സ് ഓഫീസിൽ 5-ാം ദിവസം പിന്നിടുമ്പോൾ 158. 5 കോടിയാണ് സിക്കന്ദറിന്റെ ആകെ കളക്ഷൻ.

100 കോടിയും 200 കോടിയും ക്ലബ്ബുകൾ ഇന്ത്യയിലെ മറ്റ് സിനിമാ ഇൻഡസ്ട്രികൾക്ക് കിട്ടാ കനിയാവുന്ന കാലത്ത് ബോളിവുഡിന് അതൊരു സ്ഥിരം കാഴ്ചയായിരുന്നു. ​ഗ്ലാമറും, മെലോഡ്രമാറ്റിക് സ്റ്റോറി ടെല്ലിം​ഗും, എക്സട്രാ വേ​ഗന്റ് സോങ്സും, ഡാൻസ് സീക്വൻസും കൊണ്ട് ഇന്ത്യൻ പോപ്പുലർ കൾച്ചറിൽ കത്തി നിന്നൊരു ഇൻഡസ്ട്രി. ഇന്നത് അതിന്റെ പ്രതാപ കാലത്തിൽ നിന്നും കൂപ്പു കുത്തുകയാണ്. ഒരു കാലത്ത് ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് എന്ന് അറിയപ്പെട്ടിരുന്നിടത്തു നിന്നും ഇന്ന് ചൂണ്ടിക്കാണിക്കാൻ മികച്ചൊരു സിനിമകൾ പോലും സമീപകാലത്ത് സൃഷ്ടിക്കാനാവതെ ആ ഇൻഡസ്ട്രി മൊത്തമായി കിതച്ചു പോകുന്നു. സൗത്ത് ഇന്ത്യയിലെ കോടികൾ മുടക്കി നിർമിക്കുന്ന സിനിമകൾക്ക് ഒരു മാർക്കറ്റ് മാത്രമായി ഇന്ന് ഒതുങ്ങി തീരുന്ന ബോളിവുഡ് ഇൻഡസ്ട്രിയിൽ മാറി ചിന്തിക്കുന്ന, കാലത്തിനൊപ്പം നീങ്ങുന്ന ചിത്രങ്ങൾ നിർമിക്കുന്നതിലെ ഒഴുക്ക് നിലച്ചിരിക്കുകയാണ്. പ്രൊപ്പ​ഗാണ്ട ചിത്രങ്ങളും പതിവ് ശൈലിയിൽ നിന്ന് വിട്ടുമാറാത്ത എലൈറ്റ് പളപളപ്പൻ സിനിമകളും മാത്രം മുഖ്യധാരയിലേക്ക് വീണ്ടും വീണ്ടും ഇടംപിടിക്കുകയും ലാപത്ത ലേഡീസും, മെയ്ദാനും, ശ്രീകാന്തും അടക്കമുള്ള ചിത്രങ്ങൾ ഒടിടി ഹിറ്റുകളായി മാത്രം പരി​ഗണിക്കപ്പെടുകയും ചെയ്യുന്ന വിരോധാഭസമാണ് ഇന്ന് ബോളിവുഡ് സിനിമ വ്യവസായം.

പൃഥ്വിരാജ് അഭിമുഖങ്ങളി‍ൽ ആവർത്തിച്ച പോലെ 180 കോടി നിർമാണ ചെലവ് എന്നു പറ‍യുന്നിടത്ത് 180 കോടിയും സിനിമയ്ക്ക് വേണ്ടിയും സിനിമയുടെ ഉള്ളടക്കത്തിന് വേണ്ടിയും ചിലവഴിച്ച സിനിമയാണ് എമ്പുരാൻ. താരങ്ങളുടെ പ്രതിഫലം നിർമാണ ചിലവിന്റെ പകുതിയോളമാകുന്ന ഇൻഡസ്ട്രിയിൽ ടെക്നിക്കാലിറ്റി കൊണ്ടും ഉള്ളടക്ക മികവ് കൊണ്ടും മലയാളം എന്ന ചെറിയ ഇൻഡസ്ട്രി പടികൾ കയറി തുടങ്ങുകയാണ്. ബേബി ജോണിനെ റീ പ്ലേസ് ചെയ്ത മാർക്കോയും സൽമാൻ ചിത്രത്തെ റീ പ്ലേസ് ചെയ്ത് എമ്പുരാനും ഇന്ത്യൻ സിനിമയുടെ തലപ്പത്തേക്ക് നടന്നു തുടങ്ങുമ്പോൾ മലയാള സിനിമ ഇനി അതിന്റെ റീ മേക്കുകൾ ആയല്ല, അതിന്റെ ഓർജിനൽ വേർഷനിൽ തന്നെ സെലിബ്രേറ്റ് ചെയ്യപ്പെടും എന്ന പ്രതീക്ഷ കൂടിയാണ് അവിടെ തുടങ്ങുന്നത്.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT