Filmy Features

ഇര്‍ഫാന്‍, ഇന്റര്‍നാഷനല്‍ ആക്ടര്‍

ഈ നടന്റെ സെലക്ഷന്‍ ചിലപ്പോഴെങ്കിലും മികച്ച സിനിമകളിലേക്ക് കാഴ്ചയെത്തിച്ചിട്ടുണ്ട്. ലഞ്ച് ബോക്‌സില്‍ ചോറ്റുപാത്രത്തിന്റെ അടപ്പ് തുറക്കുമ്പോള്‍ തന്നെത്തന്നെ തുറന്നുവെക്കുന്ന സാജന്‍ ഫര്‍ണാണ്ടസില്‍, തിഗ്മാന്‍ഷുവിന്റെ പാന്‍സിംഗ് തോമറായുള്ള ഉള്ളെരിച്ചിലില്‍, പികുവിലെ അലസനായ റാണാ ചൗധരിയില്‍, വിശാല്‍ ഭരദ്വാജിന്റെ മിയാന്‍ മഖ്ബൂലിലും പിന്നെ ഹൈദരിലെ ഗോസ്റ്റിലും, തല്‍വാറിലെ അശ്വിന്‍ എന്ന ഓഫീസറിലുമൊക്കെ തന്നിലെ അഭിനേതാവിന്റെ അനുപമ ശൈലിയെ വിരിച്ചിടുന്നുണ്ട് ഇര്‍ഫാന്‍.

ദൈര്‍ഘ്യക്കുറവുള്ള കഥാപാത്രമായും ചെറുറോളിലുമൊക്കെ എന്തിനാണ് ചില സിനിമകളില്‍ ഇര്‍ഫാന്‍ വരുന്നതെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഇര്‍ഫാനിലെത്തുമ്പോള്‍ ആ കഥാപാത്രത്തിന് കൈവരുന്ന പൂര്‍ണത കണ്ട്, ഇര്‍ഫാന്‍ ആ കഥാപാത്രത്തെ സമീപിക്കുന്ന രീതി കണ്ട്- അയാളിലേക്ക് മാത്രം അവസാനിക്കുന്ന ഫിലിം മേക്കറുടെ സെലക്ഷനായിരുന്നു അവയെന്ന് പിന്നീട് തോന്നിയിട്ടുമുണ്ട്.

ബോളിവുഡിലെ ഖാന്‍ ത്രയങ്ങള്‍ക്ക് മുകളില്‍ അഭിനേതാവെന്ന നിലയില്‍ രാജ്യാന്തര സ്വീകാര്യത സൃഷ്ടിച്ചയാളാണ് ഇര്‍ഫാന്‍. നൈരാശ്യം നിറച്ച കണ്ണുകളിലൂടെ, എകാന്തത നെടുവീര്‍പ്പിടുന്ന ശരീരത്തിലൂടെ, കാര്‍ക്കശ്യത്തെ പെരുക്കിയെടുത്ത ചലനങ്ങളിലൂടെ, ഇനിയൊരു പുതിയ കഥാപാത്രം ഇര്‍ഫാനിലൂടെ സ്‌ക്രീനിലെത്തില്ലെന്ന വലിയ നിരാശ.

വിട ഇര്‍ഫാന്‍ ഖാന്‍

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

'രത്ന ശാസ്ത്രം' ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയില്‍ പ്രകാശനം

ഐഎഫ്എഫ്ഐയിൽ 'തുടരും';ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തരുൺ മൂർത്തി-മോഹൻലാൽ ചിത്രം

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT