Filmy Features

ഫ്രണ്ട്‌സ് @ 25 : മറക്കാനാകാത്ത ചില രംഗങ്ങള്‍ 

THE CUE

2004ല്‍ സംപ്രേഷണം അവസാനിപ്പിച്ച ഒരു ടെലിവിഷന്‍ സീരീസ് ഇന്നും പ്രേക്ഷകര്‍ മറ്റ് സ്ട്രീമിങ്ങ് പ്ലാറ്റഫോമുകളില്‍ കണ്ടുകൊണ്ടിരിക്കുന്നു. വലിയ ട്വിസ്റ്റുകളോ കഥാമുഹൂര്‍ത്തങ്ങളോ ഒന്നുമില്ലാഞ്ഞിട്ട് പോലും കണ്ടവര്‍ വീണ്ടും കാണുന്നു. തമാശകളില്‍ പൊട്ടിച്ചിരിക്കുന്നു, ഇടയ്ക്ക് നിഷ്‌കളങ്കതയോടെ കരയുന്നു. എല്ലാ രംഗങ്ങളും സംഭാഷണങ്ങളും മനപാഠമാക്കിയവര്‍ പോലും പുതുമ നഷ്ടപ്പെടാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കുന്നു. പറയുന്നത് എന്‍ബിസിയുടെ സിറ്റ് കോമായ ഫ്രണ്ട്‌സിനെക്കുറിച്ചാണ്.

ഫ്രണ്ട്‌സിന്റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തിട്ട് ഇന്ന് 25 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 1994 സെപ്തംബര്‍ 22നായിരുന്നു ഡേവിഡ് ക്രെയ്‌നും മാര്‍ട്ട കോഫ്മാനും ചേര്‍ന്ന് ഒരിക്കിയ ഫ്രണ്ട്‌സിന്റെ പൈലറ്റ് എപ്പിസോഡ് എയര്‍ ചെയ്ത്. ന്യൂയോര്‍ക്ക് നഗരത്തില്‍ ജീവിക്കുന്ന ആറ് സുഹൃത്തുക്കളുടെ ദൈനംദിന ജീവിതമായിരുന്നു സീരീസിന്റെ പ്രമേയം. ഡേവിഡ് ഷ്വിമ്മര്‍, ജെന്നിഫര്‍ ആനിസ്റ്റന്‍, മാത്യു പെറി, കോര്‍ട്ട്‌നി കോക്‌സ, ലിസ കുര്‍ഡോവ്, മാറ്റ് ലെബ്ലാങ്ക് എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളായെത്തിയത്.

സീരീസിലെ റോസ്, റേച്ചല്‍, ചാന്‍ഡ്‌ലര്‍,മോണിക്ക, ഫീബി,ജോയ് എന്നീ പ്രധാന കഥാപാത്രങ്ങള്‍ ഇന്നത്തെ തലമുറയ്ക്കും പരിചിതമാണ്. 2014ല്‍ ഷോയുടെ സംപ്രേഷണാവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് ഇതുവരെ ഉള്ള നെറ്റ്ഫ്‌ലിക്‌സിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട ഷോയും ഫ്രണ്ട്‌സ് ആണെന്ന് പറയുമ്പോള്‍ തന്നെ മനസിലാക്കാം തലമുറ വ്യത്യാസമില്ലാതെ ഈ സിറ്റ് കോം എത്രത്തോളം ആസ്വദിക്കപ്പെടുന്നുണ്ടെന്ന്.

ഫ്രണ്ട്‌സിലൂടെ പ്രേക്ഷകര്‍ ആസ്വദിച്ച, അവര്‍ക്ക് മാത്രം മനസിലാകുന്ന ചില ഓര്‍മകള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT