Filmy Features

'ആട്ടക്കലാശ'ത്തിലേയ്ക്ക് എത്തിയത് ജാതകം നോക്കി, 'അമര'ത്തിൽ ഭരതൻ തന്ന ട്രെയ്നിങ്, ചിത്രയുടെ പഴയ സിനിമാ അനുഭവങ്ങൾ

നായികയായ ആദ്യസിനിമ 'ആട്ടക്കലാശ'ത്തിൽ എത്തിയ അനുഭവത്തെ കുറിച്ചും 'അമര'ത്തിൽ സംവിധായകൻ ഭരതൻ നൽകിയ ട്രെയ്നിങിനെ കുറിച്ചും ഓർത്തെയുക്കുകയാണ് നടി ചിത്ര. 'ആട്ടക്കലാശ'ത്തിൽ ചിത്ര നായികയാവുന്നത് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്. സുഹാസിനി നൽകിയ ഫോട്ടോ കണ്ടാണ് നിര്‍മാതാവ് ജോയ് തോമസും കൂട്ടരും വീട്ടില്‍ വന്ന് തന്നെ കണ്ടതെന്ന് ചിത്ര പറയുന്നു. നേരിൽ കണ്ട ശേഷം അവര്‍ തന്റെ ജാതകം ചോദിച്ചു വാങ്ങുകയും ചെയ്തു, ജോയ് തോമസ് സിനിമ ചെയ്യുന്നതിന് മുമ്പ് ജാതകം ചോദിക്കാറുണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ചിത്ര പറയുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് താരം പഴയ സിനിമാ അനുഭവങ്ങൾ പങ്കുവെച്ചത്.

മിൻ കൈകൊണ്ട് തൊടാൻ അറപ്പായിരുന്ന തന്നെ സംവിധായകൻ ഭരതൻ പരിശീലിപ്പിച്ചത് എങ്ങനെയെന്നും ചിത്ര ഓർത്തെടുത്തു. മമ്മൂട്ടി നയകനായ 'അമര'ത്തിൽ ചന്ദ്രിക എന്ന കഥാപാത്രമായാണ് ചിത്ര വേഷമിട്ടത്. ആ കഥാപാത്രത്തിന് വേണ്ടി സംവിധായകന്‍ ഭരതന്‍ തന്നെ പ്രൊഡക്ഷന്‍ ഡ്യൂട്ടിയിലിട്ടെന്നും പിന്നീട് മീനിനോടുള്ള അറപ്പ് മാറിയെന്നും ചിത്ര പറയുന്നു. മീനിന്റെ മണം മനം മടുപ്പിക്കാതിരുന്നാലേ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ എന്നാണ് ഭരതേട്ടന്‍ അന്ന് തന്നെ പഠിപ്പിച്ചതെന്നും ചിത്ര പറയുന്നു.

രജനീകാന്തിനും കമലഹാസനുമൊപ്പം ബാലതാരമായി അഭിനയിച്ച താരം പിന്നീട് മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും നായികയായി. 'ആട്ടക്കലാശം', 'അദ്വൈതം', 'ഏകലവ്യന്‍', 'അമരം' തുടങ്ങിയവയാണ് ചിത്രയെ പ്രേക്ഷകർക്കിടയിൽ പരിചിതയാക്കിയ സിനിമകൾ.

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

തിയറ്ററില്‍ പോകുന്നത് കൂടുതലും സാധാരണക്കാരാണ്, ഫിലിം ബഫുകള്‍ കാണുന്നത് ടെലഗ്രാമിലൂടെയാണ്: കൃഷാന്ത്

കമൽഹാസനൊപ്പം സിനിമ ചെയ്യും, എന്നാൽ സംവിധായകൻ ആരെന്നതിൽ തീരുമാനമായിട്ടില്ല: രജനികാന്ത്

സൂപ്പർഹ്യൂമൻ കഥാപാത്രങ്ങളെ ചെയ്യാൻ എനിക്ക് ഒരു മടിയുണ്ട്,റിലേറ്റബിളായ കഥാപാത്രങ്ങൾ ചെയ്യുവാനാണ് എളുപ്പം: ആസിഫ് അലി

SCROLL FOR NEXT