Film Talks

''അം അഃ' എന്ന സിനിമയിലെ 2 കഥാപാത്രങ്ങളെ ഒഴിച്ച് ബാക്കി എല്ലാവരെയും നേരിൽ കണ്ടിട്ടുണ്ട്': കവിപ്രസാദ് ഗോപിനാഥ്

'അം അഃ' എന്ന സിനിമയ്ക്ക് വേണ്ടി എന്തിന് ഹൈറേഞ്ച് കയറി എന്ന ചോദ്യത്തിന് മറുപടി നൽകി ചിത്രത്തിന്റെ രചയിതാവ് കവിപ്രസാദ് ഗോപിനാഥ്. ഇടുക്കിക്ക് സ്വഭാവികമായി ഒരു നിഗൂഢതയുണ്ട്. മൂലമാറ്റാത്തതാണ് താൻ ജനിച്ചു വളർന്നത്. കണ്ട് ശീലമുള്ള കാര്യങ്ങളാണെങ്കിൽ ഭാവനയാണെങ്കിൽ പോലും ഇടപെടാൻ എളുപ്പമായിരിക്കും. സിനിമയിലെ രണ്ട് കഥാപാത്രങ്ങളെ ഒഴികെ ബാക്കിയുള്ള എല്ലാവരെയും ആ പ്രദേശത്ത് നേരിൽ കണ്ടിട്ടുണ്ട്. അങ്ങനെ കണ്ട് പരിചയമുള്ള ആളുകളുടെ ജീവിതത്തിൽ നിന്നാണ് സിനിമയുടെ എഴുത്ത്. ആലോചിച്ചു വന്ന കഥയും അതുപോലെ ഒരു പ്രദേശത്ത് നടക്കുന്നതുകൊണ്ടാണ് ഹൈറേഞ്ച് ലൊക്കേഷനായത്. പല കാര്യങ്ങളും ഇതുപോലെ ഒരുമിച്ച് വന്നപ്പോഴാണ് ഹൈറേഞ്ച് ലൊക്കേഷനായി ഉറപ്പിച്ചതെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ കവിപ്രസാദ് ഗോപിനാഥ് പറഞ്ഞു. ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'അം അഃ' സംവിധാനം ചെയ്തത് തോമസ് സെബാസ്റ്റ്യനാണ്. ജനുവരി 24 ന് തിയറ്ററുകളിലെത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

കവിപ്രസാദ് ഗോപിനാഥ് പറഞ്ഞത്:

മൂലമറ്റത്ത് ജനിച്ചുവളർന്ന ഒരാളാണ് ഞാൻ. ഇടുക്കിക്ക് 'ബൈ ഡിഫോൾട്ടായി' കുറച്ചു സ്വഭാവങ്ങളുണ്ട്‌. ഇടുക്കിയിൽ വെറുതെ ക്യാമറ വെച്ചാലും വരുന്ന ഒരു ദുരൂഹതയുണ്ട്. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ വൈകുന്നേരം വീട്ടിൽ തിരിച്ചെത്തുമോ എന്ന് ഉറപ്പില്ലാത്ത പോലെ പ്രകൃതി ശക്തികളോട് മല്ലിട്ടുകൊണ്ടാണ് ഞങ്ങൾ ജീവിച്ചത്. അങ്ങനെ തന്നെ ഒരു നിഗൂഢതയുണ്ട്. കഥ, തിരക്കഥ എന്ന നിലയിൽ എന്റെ ആദ്യത്തേതാണ് 'അം അഃ'. നമ്മൾക്ക് കണ്ടു ശീലമുള്ള കാര്യങ്ങളാണെങ്കിൽ ഭാവനയാണെങ്കിൽ പോലും നമുക്ക് കുറച്ചു കൂടെ ഇടപെടാൻ എളുപ്പമാണ്. സിനിമയിലെ 2 കഥാപാത്രങ്ങളെ ഒഴിച്ച് ബാക്കി എല്ലാവരെയും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് എന്ന് തന്നെ പറയാം. കണ്ട് പരിചയമുള്ള ആളുകളുടെ ജീവിതത്തിൽ നിന്ന് പകർത്തിയ കാര്യങ്ങളാണ് ബാക്കി കഥാപാത്രങ്ങൾക്ക് കൊടുത്തത്. കഥയിൽ തന്നെ കൃത്യമായ ഒരു പ്രദേശം ആവശ്യമാണ്. പല കാര്യങ്ങളും ഇങ്ങനെ ഒരുമിച്ച് വന്നു. ആലോചിച്ച് വന്ന കഥയും അങ്ങനെ ഒരു സ്ഥലത്ത് നടക്കുന്നതുകൊണ്ടാണ് സിനിമയുടെ ചിത്രീകരണവും അവിടെ സംഭവിച്ചത്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT