Film Talks

ഞാന്‍ ചെയ്ത റീമേക്കുകള്‍ ഒറിജിനലിനെക്കാള്‍ മികച്ചതായിരുന്നു, ലൂസിഫറിനെക്കുറിച്ച് ചിരഞ്ജീവി 

THE CUE

താന്‍ ചെയ്ത റീമേക്ക് സിനിമകളില്‍ ഭൂരിഭാഗവും ഒറിജിനലിനേക്കാള്‍ മികച്ചാതാണെന്ന് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി. ലൂസിഫര്‍ തന്റെ വ്യക്തിത്വത്തിന് അനുയോജ്യമായ ചിത്രമാണെന്നും ഇതിനാലാണ് ചിത്രം തെരഞ്ഞെടുത്തതെന്നും സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ചിരഞ്ജീവി പറഞ്ഞു. റീമേക്ക് സിനിമകളോട് താരത്തിനുള്ള പ്രത്യേക താല്‍പര്യം സംബന്ധിച്ച ചോദ്യത്തിനായിരുന്നു മറുപടി. ലൂസിഫര്‍ തെലുങ്ക് പതിപ്പില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. സഹോയുടെ സംവിധായകന്‍ സുജീതാണ് ചിത്രം ഒരുക്കുന്നത്. തന്റെ ശൈലിക്ക് യോജിച്ച ചിത്രമാണ് ലൂസിഫര്‍ എന്ന് കഴിഞ്ഞ ദിവസം ചിരഞ്ജീവി പറഞ്ഞിരുന്നു. മലയാളത്തില്‍ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രവുമാണ് പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിരഞ്ജീവിയുടെ വാക്കുകള്‍;

‘ഒരു പ്രോജക്റ്റിനെ റീമേക്കാണോ, ഒറിജിനല്‍ സ്‌ക്രിപ്റ്റാണോ എന്ന തരത്തില്‍ ഞാന്‍ വേര്‍തിരിക്കാറില്ല. ഒരു റീമേക്ക് സിനിമ ഒറിജിനലിനേക്കാള്‍ നന്നാക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. രജനികാന്തിന്റെ മന്നനും, ഞാന്‍ ചെയ്ത ഗാരന മൊഗുഡുവും കന്നഡ ചിത്രമായ അനുരാഗ അരലിതു എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു. ഒരേ സമയത്താണ് രണ്ട് ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിച്ചതും. നല്ലൊരു മത്സരം തന്നെ രണ്ടു ചിത്രങ്ങളും തമ്മിലുണ്ടായിരുന്നു.

ഞങ്ങള്‍ സ്‌ക്രിപ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തി. അങ്ങനെ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറി. നൂറു കോടി ബോക്‌സ്ഓഫീസില്‍ പ്രവേശിക്കുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമയുമായിരുന്നു ഗാരന മൊഗുഡു. മുന്നാ ഭായ് എംബിബിഎസ്, കത്തി, രമണ തുടങ്ങി നിരവധി ചിത്രങ്ങളുടെ തെലുങ്ക് റീമേക്കുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അവയെല്ലാം ഒറിജിനലിനേക്കാള്‍ മികച്ചതായിരുന്നു. പക്ഷെ നമ്മള്‍ ചെയ്യുന്ന എല്ലാ റീമേക്കുകളും വിജയിക്കണമെന്നില്ല. ഞാന്‍ ചെയ്ത രണ്ട് സിനിമകള്‍ പരാജയമായിരുന്നു.

ലൂസിഫര്‍ എന്റെ വ്യക്തിത്വത്തിന് അനുയോജ്യമാണെന്നാണ് ഞാന്‍ കരുതുന്നത്. ചരണാണ് ഞാന്‍ സുജീതിനൊപ്പം ഈ സിനിമ ചെയ്യണമെന്ന അഭിപ്രായം മുന്നോട്ട് വെച്ചത്. ലൂസിഫറിന്റെ സ്‌ക്രിപ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.

കൊരട്ല ശിവ സംവിധാനം ചെയ്യുന്ന ആചാര്യ ആണ് ചിരഞ്ജീവിയുടെ അടുത്ത റിലീസ്. ലൂസിഫറിന് പിന്നാലെ പൃഥ്വിരാജും ബിജു മേനോനും നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും എന്ന സിനിമയും തെലുങ്കില്‍ റീമേക്കിന് ഒരുങ്ങുന്നുണ്ട്. രവി തേജ, റാണാ ദഗ്ഗുബട്ടി എന്നിവരുടെ പേരാണ് റീമേക്കില്‍ പറഞ്ഞുകേള്‍ക്കുന്നത്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT