Film Talks

'​ഇതെന്റെ കഥയാണല്ലോ എന്ന് പീറ്റർ ഹെയ്ൻ പറഞ്ഞു': ഇടിയൻ ചന്തുവിനെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

ഇടിയൻ ചന്തുവിന്റെ കഥ കേട്ടപ്പോൾ ഇത് തന്റെ ജീവിതകഥയാണെന്ന് പീറ്റർ ഹെയ്ൻ പറഞ്ഞുവെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ. തന്റെ ജീവിതവുമായി സാമ്യമുള്ളതുകൊണ്ടാണ് അദ്ദേഹം സിനിമ ഏറ്റെടുത്തത്. താൻ എങ്ങനെയാണ് ഫൈറ്റ് മാസ്റ്റർ ആയത് എന്ന് പീറ്റർ ഹെയ്ൻ പറഞ്ഞപ്പോൾ ചിത്രത്തിന്റെ കഥയുമായി സാമ്യമുണ്ടെന്ന് തങ്ങൾക്കും തോന്നിയെന്ന് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇന്ന് റിലീസിനെത്തുന്ന ചിത്രം ആക്ഷനോടൊപ്പം നർമ്മവും വൈകാരിക ജീവിത മുഹൂർത്തങ്ങളും പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്‌ണൻ നായകനായെത്തുന്ന ചിത്രം പേര് സൂചിപ്പിക്കും പോലെ തന്നെ ഒരു ആക്ഷൻ പാക്ക്ഡ് എൻ്റർടെയ്നറാണ്.

വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞത്:

സംവിധായകൻ ശ്രീജിത്തിന്റെ മനസ്സിലാണ് ആദ്യം ഈ സിനിമയുടെ കഥയുണ്ടാവുന്നത്. കഥ വികസിപ്പിക്കുന്ന ചർച്ചയിൽ എല്ലാം ഞാനുമുണ്ടായിരുന്നു. സ്ക്രിപ്റ്റ് അസോസിയേറ്റ് ബിനു തൃക്കാക്കരയും ഈ ചർച്ചകളിൽ ഉണ്ടായിരുന്നു. ഞങ്ങൾക്കെല്ലാം ശേഷം പീറ്റർ ഹെയ്ൻ മാസ്റ്ററോട് ഈ കഥ പറഞ്ഞപ്പോൾ, ഇത് എന്റെ കഥയാണല്ലോ എന്ന് മാസ്റ്റർ ഞങ്ങളോട് പറഞ്ഞു. മാസ്റ്ററുടെ ആത്മകഥയുമായി ഈ കഥയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ഞങ്ങളോട് പറഞ്ഞു. അദ്ദേഹം എങ്ങനെയാണ് ഒരു ഫൈറ്റ് മാസ്റ്റർ ആയത് എന്ന കാര്യം ഞങ്ങളോട് പറഞ്ഞപ്പോൾ, സിനിമയുടെ കഥയുമായി സാമ്യമുണ്ടല്ലോ എന്ന് ഞങ്ങൾക്കും തോന്നി. അതുകൊണ്ടാണ് മാസ്റ്ററും ഈ ചിത്രത്തെ ഏറ്റെടുത്തത്.

പ്രശസ്ത ആക്ഷൻ കൊറിയോ​ഗ്രാഫറായ പീറ്റർ ഹെയ്‌നാണ് ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ സലിംകുമാറും മകൻ ചന്തു സലിംകുമാറും ഒരുമിച്ചെത്തുന്നുണ്ട്. ലാലു അലക്സ്, ജോണി ആൻറണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എഡിറ്റർ: വി. സാജൻ , ഛായാഗ്രഹണം: വിഘ്‌നേഷ് വാസു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹിരൺ മഹാജൻ, പ്രൊജക്റ്റ്‌ ഡിസൈനർ: റാഫി കണ്ണാടിപ്പറമ്പ, പശ്ചാത്തല സംഗീതം: ദീപക് ദേവ്, സംഗീതം: അരവിന്ദ് ആർ വാര്യർ, മിൻഷാദ് സാറ, ആർ‍ട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, ദിലീപ് നാഥ്, ഗാനരചന: ശബരീഷ് വർമ്മ, സന്തോഷ് വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പൗലോസ് കരുമറ്റം, സക്കീർ ഹുസൈൻ, അസോസിയേറ്റ് റൈറ്റർ: ബിനു എ. എസ്, മേക്കപ്പ്: അർഷാദ് വർക്കല, സൗണ്ട് ഡിസൈൻ: ഡാൻ ജോ, സൗണ്ട് എഡിറ്റ് ആൻഡ് ഡിസൈൻ: അരുൺ വർമ്മ, കോസ്റ്റ്യും: റാഫി കണ്ണാടിപ്പറമ്പ, വിഎഫ്എക്സ് ഡയറക്ടർ: നിധിൻ നടുവത്തൂർ, കളറിസ്റ്റ്: രമേഷ് സി പി, അസോ.ഡയറക്ടർ: സലീഷ് കരിക്കൻ, സ്റ്റിൽസ്: സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, വിതരണം : ഹാപ്പി പ്രൊഡക്ഷൻസ് ത്രൂ കാസ്, കലാസംഘം & റൈറ്റ് റിലീസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്.

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

SCROLL FOR NEXT