Film Talks

'ഇരുപത്തഞ്ച് കൊല്ലത്തോളം ഒരു മുറിയിൽ ചങ്ങലയിൽ പൂട്ടിയിട്ട കഥാപാത്രം'; 'എക്സിറ്റിലേത് വളരെ എക്സ്ട്രീം റോളെന്ന് വിശാഖ് നായർ

താൻ ഇതുവരെ ചെയ്തതിൽ നിന്ന് വളരെ എക്സ്ട്രീം ആയ കഥാപാത്രമാണ് എക്സിറ്റിലേതെന്ന് നടൻ വിശാഖ് നായർ. എക്സിറ്റിലെ കഥാപാത്രം ഇരുപത്തഞ്ച് കൊല്ലത്തോളം ഒരു മുറിയിൽ ചങ്ങലയിൽ പൂട്ടിയിട്ട ഒരു കഥാപാത്രമാണ്. അയാൾക്ക് മനുഷ്യന്മാരുമായി ഒരു ഇന്റെറാക്ഷനും ഇല്ല. അയാൾക്ക് സംസാരിക്കാൻ അറിയില്ല, നടക്കാൻ അറിയില്ല, നാല് കാലിലാണ് എപ്പോഴും നടക്കുന്നത്. ഒരു നടനെന്ന നിലയിൽ അതൊരു ചാലഞ്ച് ആയി തോന്നിയെന്ന് വിശാഖ് പറഞ്ഞു. മലയാളത്തിൽ സ്ളാഷർ ഹൊറർ തരത്തിലുള്ള സിനിമകൾ കുറവാണ്. എക്സിറ്റ് അത്തരത്തിൽ ഒരു ഴോനാർ സിനിമയാണെന്ന് വിശാഖ് നായർ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിശാഖ് നായർ പറഞ്ഞത് :

എന്നോട് കഥ പറയാൻ വരുമ്പോൾ തന്നെ അവരുടെ കയ്യിൽ ബൗണ്ട് സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. രണ്ടാമത് കഥ പറയുമ്പോൾ തന്നെ എന്റെ കഥാപാത്രത്തിന്റെ ഒരു സ്കെച്ച് എടുത്തു തന്നു എന്നിട്ടാണ് അവർ കഥ പറയുന്നത്. ഞാൻ ചെയ്തതിൽ നിന്ന് വളരെ എക്സ്ട്രീം ആയ കഥാപാത്രമാണ് ഇത്. എക്സിറ്റിലെ കഥാപാത്രം ഇരുപത്തഞ്ച് കൊല്ലത്തോളം ഒരു മുറിയിൽ ചങ്ങലയിൽ പൂട്ടിയിട്ട ഒരു കഥാപാത്രമാണ്. അയാൾക്ക് മനുഷ്യന്മാരുമായി ഒരു ഇന്റെറാക്ഷനും ഇല്ല. അയാൾക്ക് സംസാരിക്കാൻ അറിയില്ല, നടക്കാൻ അറിയില്ല, നാല് കാലിലാണ് എപ്പോഴും നടക്കുന്നത്. നടനെന്ന നിലയിൽ അതൊരു ചാലഞ്ച് ആയി തോന്നി. ഇതൊരു ഴോനാർ സിനിമയാണ്. മലയാളത്തിൽ അത്തരത്തിൽ സ്‌ലാഷർ ഹൊറർ സിനിമകൾ കുറവാണ്. സിനിമയുടെ എഴുത്തുകാരൻ അനീഷിനും സംവിധായകൻ ഷാനുവിനും സിനിമയെക്കുറിച്ച് കൃത്യമായ ഐഡിയ മനസ്സിൽ ഉണ്ടായിരുന്നു. വളരെ ചെറിയ ബഡ്ജറ്റിൽ ചെയ്ത സിനിമയാണ് എക്സിറ്റ്. പക്ഷെ പടത്തിലെ ക്രൂ എല്ലാവരും സിനിമയെ വിശ്വസിച്ച് വർക്ക് ചെയ്തവർ ആയിരുന്നു.

ഷഹീൻ സംവിധാനം ചെയ്ത് വിശാഖ് നായർ, ഹരീഷ് പേരടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് എക്സിറ്റ്. വേണു ഗോപാലകൃഷ്ണൻ നിർമിക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് അനീഷ് ജനാർദ്ദനൻ ആണ്. റിയാസ് നിജാമുദ്ധീൻ ഛായാഗ്രഹണവും റിബിൻ റിച്ചാർഡ് സംഗീതവും നിർവഹിക്കുന്നു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT