Film Talks

'പ്രണയിച്ചു മടുക്കുമ്പോൾ വിവാഹമാകാം', ആവർത്തിക്കുന്ന വിവാഹ വാർത്തകളോട് വി​ഗ്നേഷ് ശിവൻ

നയൻ‌താരയുടേയും സംവിധായകൻ വിഗ്നേഷ് ശിവന്റേയും വിവാഹത്തെ കുറിച്ചുളള റൂമറുകൾക്ക് സോഷ്യൽ മീഡിയയിൽ എപ്പോഴും വലിയ ഡിമാന്റാണ്. ആവർത്തിച്ച് ചർച്ചയാവുന്ന വിവാഹവാർത്തകളോട് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് വിഗ്നേഷ്. വിവാഹം ഉടനില്ല. പ്രണയം എപ്പോൾ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം എന്നാണ് തമിഴ് വെബ്സൈറ്റായ ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ വിഗ്നേഷ് പറഞ്ഞത്.

22 തവണയെങ്കിലും ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ ഇന്റർനെറ്റിൽ വന്നിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോൾ ഇത് വന്നുകൊണ്ടിരിക്കും. ഞങ്ങൾക്ക് ചില ലക്ഷ്യങ്ങളൊക്കെയുണ്ട്. ചിലതൊക്കെ ചെയ്ത് തീർക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞതിന് ശേഷം സ്വകാര്യജീവിതത്തിലേക്ക് പോകാം എന്നാണ് പദ്ധതി. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയിൽ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോൾ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം. അന്ന് എല്ലാവരെയും അറിയിച്ച്, സന്തോഷമായിത്തന്നെ നടത്താം
വി​ഗ്നേഷ് ശിവൻ

ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചെന്നും ചെന്നൈ എഗ്മോറിൽ ഐസോലേഷനിൽ ആണെന്നുമുളള പ്രചരണങ്ങളും അടുത്തിടെ വന്നിരുന്നു. വാർത്ത വ്യാജമാണെന്ന് ഇരുവരും ഫോസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ അറിയിക്കുകയായിരുന്നു. ലോക്ഡൗൺ സമയത്ത് ഇരുവരുടേയും വിവാഹം നടന്നേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഈ റൂമറുകൾക്ക് മറുപടിയായിട്ടായിരുന്നു വി​ഗ്നേഷിന്റെ പ്രതികരണം.

അഞ്ജലിയെയും കൽക്കി കൊച്ച്ലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഗ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ തിരക്കിലാണ് താരം. ആർ‌ ജെ ബാലാജിയും എൻ ജെ ശരവണനും ചേർന്നൊരുക്കിയ 'മൂക്കുത്തി അമ്മൻ' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നയൻതാര. മെയ് ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

SCROLL FOR NEXT