Film Talks

പത്ര പരസ്യത്തിന്റെ മോഡൽ, വിദ്യ ബാലന്റെ ആദ്യ പ്രതിഫലം 500 രൂപ

ബോളിവുഡിൽ ഏറ്റവും മൂല്യമുള്ള നായികമാരിൽ മുൻനിരയിലാണ് വിദ്യാ ബാലന്റെ സ്ഥാനം. ബിടൗണിലെ പ്രധാന നായികയാകുന്നതിന് മുമ്പ് തന്റെ ആദ്യ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തിയിക്കുകയാണ് താരം. 500 രൂപയായിരുന്നു ആദ്യ പ്രതിഫലം. ഒരു ടൂറിസം ക്യാംപെയ്ന് വേണ്ടിയുള്ള പത്ര പരസ്യത്തിന് മോഡലായതിന്റെ പ്രതിഫലമായിരുന്നു. ഷൂട്ടിനായി വിദ്യാ ബാലനൊപ്പം സഹോദരിയും ബന്ധുവും സുഹൃത്തും ഉണ്ടായിരുന്നു. എല്ലാവര്‍ക്കും 500 രൂപ വീതം കിട്ടിയിരുന്നു.വിദ്യ ബാലൻ നായികയാകുന്ന ഷെർണി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ടൈംസ് നൗ ഡിജിറ്റലിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ലഭിച്ച ആദ്യ പ്രതിഫലത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

'ഞങ്ങള്‍ നാല് പേരാണ് അന്ന് ഫോട്ടോഷൂട്ടിനായി പോയത്. എനിക്കൊപ്പം എന്റെ സഹോദരിയും ബന്ധുവും സുഹൃത്തും ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരു മരത്തിന്റെ അരികില്‍ പോസ് ചെയ്ത് നിൽക്കണം. കൂടാതെ ഊഞ്ഞാലാടുന്നതും ചിരിക്കുന്നതുമെല്ലാം അവർ ഷൂട്ട് ചെയ്തു. ഒരു ടെലിവിഷന്‍ സീരിയലിന് വേണ്ടി ആയിരുന്നു ഓഡീഷന്‍. എന്റെ ആദ്യത്തെ ഷോ ആണ്. അമ്മയ്ക്കും സഹോദരിക്കും ഒപ്പം ഫിലിം സിറ്റിയില്‍ പോയതും ഒരു ദിവസം മുഴുവന്‍ അവിടെ കാത്തുനിന്നതും ഞാന്‍ ഓര്‍ക്കുന്നു' വിദ്യ ബാലൻ പറഞ്ഞു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT