Film Talks

'വിഷ്ണു ഉണ്ണികൃഷ്ണന് നവാസുദ്ദീന്‍ സിദ്ദീഖിയുടെ റെയ്ഞ്ച്, ജോണി ആന്റണി ഏറ്റവും നല്ല മനുഷ്യന്‍'; വി.സി അഭിലാഷ്

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസ്. ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കത്തിന് ശേഷം വി.സി അഭിലാഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രദ്ധിച്ച് കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്താല്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ റേഞ്ചിലേക്ക് എത്താന്‍ സാധ്യതയുള്ള ആര്‍ട്ടിസ്റ്റാണ് വിഷ്ണു ഉണ്ണികൃഷ്ണനെന്ന് വി.സി അഭിലാഷ് പറഞ്ഞു. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല വ്യക്തിയാണ് ജോണി ആന്റണിയെന്നും അഭിലാഷ് പറഞ്ഞു. ദ ക്യു ഷോടൈമിലായിരുന്നു വി.സി അഭിലാഷിന്റെ പ്രതികരണം.

'ശ്രദ്ധിച്ച്, തെരഞ്ഞെടുത്ത് വേഷങ്ങള്‍ ചെയ്താല്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ റേഞ്ചിലേക്ക് എത്താന്‍ സാധ്യതയുള്ള ആര്‍ട്ടിസ്റ്റാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നാണ് ഒരു ഇംഗ്ലീഷ് പത്രത്തിന് കൊടുത്ത അഭുമുഖത്തില്‍ ഞാന്‍ പറഞ്ഞത്. ഞാന്‍ മലയാള സിനിമയില്‍ വന്നതിന് ശേഷം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യനും ഗംഭീര നടനും ആയി തോന്നിയിട്ടുള്ളത് ജോണി ആന്റണിയാണ്,

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച ആളൊരുക്കത്തിന് ശേഷം അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പനാണ് ചിത്രം നിര്‍മിക്കുന്നത്.

ജുറാസിക്ക് പാര്‍ക്ക് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങള്‍ കേരളത്തില്‍ എത്തിച്ച ക്യാപ്പിറ്റല്‍ സ്റ്റുഡിയോസാണ് സബാഷ് ചന്ദ്രബോസ് തിയേറ്ററില്‍ എത്തിക്കുന്നത്. സജിത്ത് പുരുഷനാണ് ഛായാഗ്രഹണം. വിസി അഭിലാഷും അജയ് ഗോപാലുമാണ് ഗാന രചന. എഡിറ്റിംഗ് സ്റ്റീവന്‍ മാത്യു. ലൈന്‍ പ്രൊഡ്യൂസര്‍ ജോസ് ആന്റണി.

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

'പെണ്ണ് കേസു'മായി നിഖില വിമൽ; ചിത്രം ജനുവരി 16ന് തിയറ്ററുകളിലേക്ക്

SCROLL FOR NEXT