Film Talks

അഭിനയിച്ചത് കഥ അറിയാതെ, മമ്മൂക്കയുടെ അഭിനയം കണ്ട് കരഞ്ഞു പോയി: വസുദേവ് സജീഷ്

കഥ അറിയാതെയാണ് പുഴു സിനിമയില്‍ അഭിനയിച്ചതെന്ന് നടന്‍ വസുദേവ് സജീഷ്. കോണ്‍ഷ്യസ് ആകുമെന്ന് വിചാരിച്ച് തന്നോട് കഥ പറഞ്ഞിട്ടുണ്ടായിരുന്നില്ല. അപ്പോള്‍ എടുക്കുന്ന സീനും എന്താണ് ചെയ്യണ്ടതെന്നും മാത്രം പറഞ്ഞു തരുകയായിരുന്നു എന്നും വസുദേവ് ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

വസുദേവ് സജീഷ് പറഞ്ഞത്:

ഞാന്‍ കോണ്‍ഷ്യസ് ആവും എന്ന് വിചാരിച്ച് എന്നോട് പുഴുവിന്റെ കഥ പറഞ്ഞിട്ടുണ്ടായിരുന്നില്ല. അപ്പോള്‍ എടുക്കുന്ന സീന്‍ പറഞ്ഞു തരും, പിന്നെ ആ സീനില്‍ എന്താണ് ചെയ്യേണ്ടതെന്ന് രതീന ആന്റിയും ഹര്‍ഷദ് ഇക്കയും പറഞ്ഞു തരും. അത് അനുസരിച്ചാണ് ചെയ്തത്. അവസാന ദിവസമാണ് കഥ പറഞ്ഞു തരുന്നത്. ഓഡീഷന് പോയപ്പോള്‍ മമ്മൂക്കയാണ് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ മമ്മൂക്കയുടെ മകന്റെ വേഷമാണ് എന്ന് അറിയില്ലായിരുന്നു.

സാധാരണ ഗ്ലിസറിന്‍ ഉപയോഗിക്കാതെയാണ് കരയുന്ന സീന്നൊക്കെ അഭിനയിച്ചിട്ടുള്ളത്. പുഴുവിലും അങ്ങനെയാണോ കരഞ്ഞതെന്ന് മമ്മൂക്ക ചോദിച്ചിരുന്നു എന്നും വസുദേവ് പറയുന്നു.

എന്നാല്‍ പുഴുവില്‍ മമ്മൂക്കയുടെ അഭിനയം കണ്ടും വോയിസ് മോഡുലേഷന്‍ കേട്ടുമാണ് തനിക്ക് കരച്ചില്‍ വന്നത്. 'അച്ഛന്‍ അത്ര മോശം അച്ഛനാണോ' എന്ന് ചോദിക്കുന്ന സീനിലാണ് അത്തരത്തില്‍ കരഞ്ഞ് പോയതെന്നും വസുദേവ് വ്യക്തമാക്കി.

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

SCROLL FOR NEXT