Film Talks

'സംഘപരിവാറിന്റെ വംശീയ ശുദ്ധീകരണത്തിന് എതിരെ', ഞാനും ആഷിഖും ആ മുദ്രാവാക്യത്തില്‍ യോജിപ്പുള്ള സുഹൃത്തുക്കളെന്ന് മുഹസിന്‍ പരാരി

വാരിയംകുന്നന്‍ സിനിമയെ മുന്‍നിര്‍ത്തി ആഷിക് അബുവിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ചില സൈബര്‍ ഇടത് ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളിലൊന്ന് മൗദൂദിസ്റ്റ് ആശയധാരകളിലുള്ളവരുമായി സഹകരിച്ച് സിനിമ ചെയ്യുന്നുവെന്നതാണ്. വൈറസ്, ഹഗാര്‍, വാരിയംകുന്നന്‍ എന്നീ സിനിമകളെ കേന്ദ്രീകരിച്ചാണ് ഇത്തരമൊരു വാദം.

വാരിയംകുന്നന്‍ സിനിമയുടെ രചയിതാവ് റമീസ് പ്രൊജക്ടില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെയും ആഷിക് അബുവിനെ കേന്ദ്രീകരിച്ച് സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങളൊരു മോശം മനുഷ്യനാണെന്ന് വിമര്‍ശനങ്ങളെ മുന്‍നിര്‍ത്തി തിരക്കഥാകൃത്തും സംവിധായകനുമായ മുഹസിന്‍ പരാരി. 'സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാന്‍ 'ഭിന്നതകളുടെ സൗഹൃദം '(friendship of disagreements) എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഞാനും ആഷിഖും ആ മുദ്രാവാക്യത്തില്‍ യോജിപ്പുള്ള സുഹൃത്തുക്കളാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്നും മുഹസിന്‍ പരാരി ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതുന്നു.

മുഹസിന്‍ പരാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങളൊരു മോശം മനുഷ്യനാണ്. എതിരുകള്‍ തമ്മില്‍ കലാപത്തിലേര്‍പ്പെടുന്നതിനേക്കാള്‍ മനോഹരം അവ തമ്മിലുള്ള സര്‍ഗാത്മകമായ കൊടുക്കല്‍ വാങ്ങലുകളാണ്. സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാന്‍ 'ഭിന്നതകളുടെ സൗഹൃദം '(friendship of disagreements) എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഞാനും ആഷിഖും ആ മുദ്രാവാക്യത്തില്‍ യോജിപ്പുള്ള സുഹൃത്തുക്കളാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഒട്ടും തലകുനിക്കാതെ ഇനിയും സൗന്ദര്യാത്മകമായ ഇടപാടുകളിലൂടെ ഒരു മികച്ച ലോകത്തെ ലക്ഷ്യം വച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തന്നെ ആഗ്രഹിക്കുന്നു. പ്രതിലോമപരമായ ആശയങ്ങളും വിദ്വേഷപ്രചാരണവും മാത്രം ഉല്‍പാദിപ്പിക്കുന്ന ഘട്ടത്തില്‍ സൗഹൃദങ്ങളെ തേങ്ങയെന്ന് വിളിച്ച് ഉപേക്ഷിക്കണം എന്ന മറ്റൊരു സുഹൃത്തിന്റെ ആഹ്വാനവും ഇതിനോടൊപ്പം ചേര്‍ത്ത് വക്കുന്നു.

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT