Film Talks

പേജുകൾ നീണ്ട ഡയലോ​​ഗ് വേണ്ട, ഒരു നോട്ടം കൊണ്ടു പോലും ആക്ഷൻ സിനിമയുണ്ടാക്കാം എന്നു റൈഫിൾ ക്ലബ്ബ് തെളിയിച്ചു: വാണി വിശ്വനാഥ്

നീണ്ട സംഭാഷണങ്ങളടെയോ ആക്ഷനുകളുടെയോ ആവശ്യമില്ലാതെ ഒരു നോട്ടം കൊണ്ടു പോലും ആക്ഷൻ പടം ഉണ്ടാക്കാം എന്നു തെളിയിച്ച സിനിമയാണ് റൈഫിൾ ക്ലബ്ബ് എന്ന് നടി വാണി വിശ്വനാഥ്. തിയറ്ററുകളിൽ നിന്നും മികച്ച പ്രേക്ഷക പ്രശംസ നേടുന്ന റൈഫിൾ ക്ലബ്ബിൽ ഇട്ടിയാനം എന്ന കഥാപാത്രത്തെയാണ് വാണി അവതരിപ്പിച്ചത്. പണ്ടൊക്കെ നീണ്ട സംഭാഷണങ്ങളും ആക്ഷനും ചാട്ടവും ഒക്കെയുള്ളതാണ് ആക്ഷൻ സിനിമ എന്നു കരുതിയിരുന്നുവെന്നും എന്നാൽ ഒരു നോട്ടം കൊണ്ടു പോലും ആക്ഷൻ സിനിമ സൃഷ്ടിക്കാൻ സാധിക്കുമെന്ന് റൈഫിൾ ക്ലബ്ബ് തെളിയിച്ചുവെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വാണി വിശ്വനാഥ് പറഞ്ഞു.

വാണി വിശ്വനാഥ് പറഞ്ഞത്:

ഈ സിനിമയിൽ എല്ല കഥാപാത്രത്തിനും അവരുടേതായ പ്രധാന്യം ഉണ്ടായിരുന്നു. പണ്ടൊക്കെ പേജുകൾ നീണ്ട ഡയലോ​ഗുകളും ഒരുപാട് ആക്ഷനും ചാട്ടവും ഒക്കെ ചെയ്യുന്നതാണ് ആക്ഷൻ സിനിമ എന്ന ഒരു ധാരണയുണ്ടായിരുന്നു. പക്ഷേ അതൊക്കെ മാറ്റി മറിച്ച ഒരു സിനിമയാണ് റൈഫിൾ ക്ലബ്ബ്. ഒരു നോട്ടം കൊണ്ട് പോലും ഒരു ആക്ഷൻ സിനിമയുണ്ടാക്കാം, അല്ലെങ്കിൽ അങ്ങനെയുള്ളൊരു പടം ആക്ഷൻ സിനിമയായി മാറാം എന്നു തെളിയിച്ച ഒരു സിനിമയാണ് റൈഫിൾ ക്ലബ്ബ്.

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമാണ് റൈഫിൾ ക്ലബ്ബ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ കഥ പറയുന്ന ചിത്രം ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് കരുണാകരന്‍, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിഷ്ണു അഗസ്ത്യ, വിനീത് കുമാർ, ഹനുമാൻകൈൻഡ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയരാഘവൻ, റാഫി, സെന്ന ഹെഗ്‌ഡെ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, നിയാസ് മുസലിയാർ, സജീവ് കുമാർ, പിരമൾ ഷായിസ്, കിരൺ പീതാംബരൻ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT