Film Talks

എഴുത്തുകാരനായിരുന്നെങ്കിൽ എന്റെ പേര് വൈക്കം മുഹമ്മദ് കുട്ടിയെന്നാകുമായിരുന്നേനെ; മതിലുകൾ വായിച്ച് മമ്മൂട്ടി

മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തി എഴാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തന്റെ കൃതിയായ മതിലുകളിലെ അവസാന ഭാഗം വായിച്ച് നടൻ മമ്മൂട്ടി. മണ്മറഞ്ഞ് പോയി 27 വർഷങ്ങൾ കഴിഞ്ഞിട്ടും ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ തന്നെയാണെന്ന് മമ്മൂട്ടി പറഞ്ഞു. വൈക്കം എന്റെ കൂടി ജന്മനാടാണ്. ഒരുപാട് പ്രസിദ്ധരായ എഴുത്തുകാരും കലാകാരന്മാരുമൊക്കെ വൈക്കത്ത് നിന്നുമുണ്ട്. ഒരുപക്ഷെ എഴുത്തുകാരനായിരുന്നെങ്കിൽ എന്റെ പേര് വൈക്കം മുഹമ്മദ് കുട്ടിയെന്നാകുമായിരിക്കാം എന്നും മമ്മൂട്ടി പറഞ്ഞു .

വൈക്കം മുഹമ്മദ് ബഷീർ എഴുതിയ മതിലുകൾ എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ 1989-ൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് മതിലുകൾ. മമ്മൂട്ടി, മുരളി, കെ.പി.എ.സി. ലളിത (ശബ്ദം) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിച്ചത്. 1990-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച് ശ്രദ്ധനേടിയ ചിത്രം മികച്ച അഭിനയം, സംവിധാനം എന്നിവക്ക് ഉൾപ്പെടെ ആ വർഷത്തെ നാല് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾക്ക് അർഹമായി.

മമ്മൂട്ടി വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് പറഞ്ഞത്

മരണശേഷവും എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരനെന്ന് ബഷീറിനെ വിശേഷിപ്പിക്കാറുണ്ട്. മണ്മറഞ്ഞ് പോയി 27 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ന് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ തന്നെയാണ്. വൈക്കം എന്റെ കൂടി ജന്മനാടാണ്. ഒരുപാട് പ്രസിദ്ധരായ എഴുത്തുകാരും കലാകാരന്മാരുമൊക്കെ വൈക്കത്ത് നിന്നുമുണ്ട്. ഒരുപക്ഷെ എഴുത്തുകാരനായിരുന്നെങ്കിൽ എന്റെ പേര് വൈക്കം മുഹമ്മദ് കുട്ടിയെന്നാകുമായിരിക്കാം. നമ്മുടെ സാഹിത്യ ലോകത്തിന്റെ സൗഭാഗ്യം കൊണ്ട് ഞാൻ അങ്ങനെയായില്ല. ഞാൻ എപ്പോഴും ഒരു വായനക്കാരനാണ്. ചെറുപ്പകാലത്ത് കേട്ടിരുന്ന ബഷീർ കഥകൾ പിന്നീട് ഞാൻ വായിക്കുകയുമുണ്ടായി. എന്റെ ഭാഗ്യം കൊണ്ട് അദ്ദേഹത്തിന്റെ രണ്ട് കൃതികൾ സിനിമയായപ്പോൾ ഞാൻ അഭിനയിച്ചു. ബാല്യകാലസഖികൾ എന്ന സിനിമയിൽ മജീദും അദ്ദേഹത്തിന്റെ ബാപ്പയും അഭിനയിച്ചു. മതിലുകളിൽ ബഷീർ ആയി തന്നെ അഭിനയിച്ചു. മതിലുകൾ എന്ന കൃതിക്ക് പിന്നിലെ സിദ്ധാന്തം തന്നെ നമുക്ക് അദ്‌ഭുതകരമായി തോന്നും. മതിലുകൾ ഇങ്ങനെ നീണ്ട് കിടക്കുകയാണെന്ന് ബഷീർ പറയുന്നുണ്ട്. എല്ലാത്തിനെയും മതിലുകൾ ഉണ്ടാക്കി വേർതിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. കാലങ്ങളെ അതിജീവിക്കുന്ന ബഷീറിന്റെ കൃതികളും സിദ്ധാന്തങ്ങളും നമ്മൾ എപ്പോഴും ഓർമ്മിച്ചുകൊണ്ടിരിക്കും. ബേപ്പൂർ സ്‌മൃതിക്ക്‌ വേണ്ടി ബഷീർ കൃതികൾ വായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഞാനും നിങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത് മതിലുകളിലൂടെയാണ്. മതിലുകളിൽ അവസാന ഭാഗം ഞാൻ വായിക്കാം.

ആദ്യം സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ പൊലീസ് കഥാപാത്രങ്ങളേ ഇല്ലായിരുന്നു: ഷാഹി കബീര്‍

ലാലേട്ടനൊപ്പം കോമഡി പടവും പൃഥ്വിരാജിനൊപ്പം ഒരു ത്രില്ലർ സിനിമയും ധ്യാനിന്റെ മനസ്സിലുണ്ട്: വിശാഖ് സുബ്രഹ്മണ്യം

സീനിയേഴ്‌സും ജൂനിയേഴ്‌സും ഒരുപോലെ കയ്യടി നേടുന്നു; ചിരിയുടെ ജൈത്രയാത്രയുമായി "ധീരൻ"

പേരന്‍പിന്‍റെ കഥ മമ്മൂട്ടി ഓക്കെ പറഞ്ഞത് വെറും അഞ്ച് മിനിറ്റില്‍, അതിനൊരു കാരണമുണ്ടായിരുന്നു: സംവിധായകന്‍ റാം

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

SCROLL FOR NEXT