Film Talks

'ട്രാഫിക് തമിഴിൽ ചെയ്യേണ്ടിയിരുന്നത് കമൽ ഹാസനൊപ്പം' ; സിനിമയിലേക്ക് അടുപ്പിച്ചത് കഥയുടെ ഫ്രഷ്‌നെസ്സും അവതരണമെന്നും ലിസ്റ്റിൻ സ്റ്റീഫൻ

ട്രാഫിക് എന്ന സിനിമയിലൂടെ നിർമ്മാണരംഗത്ത് വരാനായത് ഭാഗ്യമെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സഞ്ജയ്യുടെ അവതരണരീതിയും കഥ കേട്ടപ്പോഴുള്ള ഫ്രഷ്‌നെസ്സും അതാണ് ട്രാഫിക്കിലേക്ക് അടുപ്പിച്ചത്. സിനിമ വർക്ക് ആകും എന്ന തോന്നൽ മാത്രമേ ഉണ്ടായിരുന്നുള്ളു അല്ലാതെ ഇത് 100 ശതമാനം ഓടും എന്നൊന്നും അപ്പൊ ഫീൽ ചെയ്തില്ല. ഒരു ക്രിക്കറ്റ് ലൈവ് കണ്ടോണ്ടിരിക്കുന്ന രീതിയിൽ പുള്ളി കഥ പറഞ്ഞപ്പോൾ നമ്മുക്കൊരു അറ്റാച്ച്മെന്റ് തോന്നി. പിന്നെ കമൽ ഹാസൻ എന്ന വ്യക്തിയെ കാണാനും സിനിമ ഡിസ്‌കസ് ചെയ്യാനും പറ്റി. തമിഴിൽ കമൽ ഹാസനുമായിട്ടായിരുന്നു ട്രാഫിക് ചെയ്യേണ്ടിയിരുന്നത് പക്ഷെ അത് നടന്നില്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത് :

സിനിമകൾ സംഭവിക്കുന്നതാണ്. ട്രാഫിക് എന്ന സിനിമ ഞാൻ നിർമിക്കുന്നതിന് മുൻപ് പല ആളുകളുടെ അടുത്തും സമീപിച്ചതാണ്. പക്ഷെ അവർക്കാർക്കും അത് ഇഷ്ട്ടപെട്ടിട്ടിലായിരുന്നു അല്ലെങ്കിൽ അവർ ഓക്കേ പറഞ്ഞില്ല. പക്ഷെ എന്റെ സമയമായിട്ടുണ്ടാകും അതുകൊണ്ട് ഞാനത് കേൾക്കുകയും അതിനകത്ത് ഒരു താല്പര്യം പ്രകടിപ്പിച്ച് രാജേഷ് പിള്ളയെ വിളിക്കുകയും ചെയ്തു. രാജേഷ് പിള്ളക്ക് അങ്ങനെ അഡ്വാൻസ് കൊടുത്തു സഞ്ജയ്‌ക്കൊക്കെ അത് കഴിഞ്ഞാണ് അഡ്വാൻസ് കൊടുക്കുന്നത്. ട്രാഫിക്കിലൂടെ വരാൻ കഴിഞ്ഞതൊരു ഭാഗ്യമാണ്. അടുത്ത പടത്തിലും ഫ്രം ദി പ്രൊഡ്യൂസഴ്സ് ഓഫ് ട്രാഫിക് എന്നാണ് ടൈറ്റിൽ വച്ചത്. പിന്നെ കമൽ ഹാസൻ എന്ന വ്യക്തിയുമായി സിനിമ ഡിസ്‌കസ് ചെയ്യാനും കാണാനും പറ്റി. തമിഴിൽ കമൽ ഹാസനുമായിട്ടായിരുന്നു ട്രാഫിക് ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം ട്രാഫിക്കിന്റെ 100 ദിനം സെലിബ്രേഷന് കേരളത്തിൽ വരുകയും മൊമെന്റോസ് ഒക്കെ നൽകി. പിന്നെ ആ പ്രൊജക്റ്റ് തമിഴിൽ ശരത്കുമാറും രാധിക ശരത്കുമാറും ആയി ചേർന്നാണ് ചെന്നൈയിൽ ഒരു നാൾ എന്ന സിനിമ ചെയ്യുന്നത്. അതും അവിടെ നല്ല വിജയമായിരുന്നു. അതിനെത്തുടർന്ന് തമിഴിൽ കുറച്ച് സിനിമകൾ ചെയ്യാൻ പറ്റി. പിന്നെ തിരിച്ചിവിടെ വന്നു ഉസ്താദ് ഹോട്ടലും, ചാപ്പ കുരിശും, ഹൗ ഓൾഡ് ആർ യൂ ചെയ്തു. സഞ്ജയ്യുടെ അവതരണരീതിയും കഥ കേട്ടപ്പോഴുള്ള ഫ്രഷ്‌നെസ്സും അതാണ് ട്രാഫിക്കിലേക്ക് അടുപ്പിച്ചത്. സിനിമ വർക്ക് ആകും എന്ന തോന്നൽ മാത്രമേ ഉണ്ടായിരുന്നുള്ളു അല്ലാതെ ഇത് 100 ശതമാനം ഓടും എന്നൊന്നും അപ്പൊ ഫീൽ ചെയ്തില്ല. ഒരു ക്രിക്കറ്റ് ലൈവ് കണ്ടോണ്ടിരിക്കുന്ന രീതിയിൽ പുള്ളി കഥ പറഞ്ഞപ്പോൾ നമ്മുക്കൊരു അറ്റാച്ച്മെന്റ് തോന്നി. ചില നല്ല സിനിമകൾ ഓടാതെ ഇരുന്നിട്ടുണ്ട് അത്ര വല്യ മഹത്തരമല്ലാത്ത സിനിമകൾ ഭയങ്കരമായി ഓടിയിട്ടുമുണ്ട്.

ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, റഹ്മാൻ, അനൂപ് മേനോൻ, റോമാ എന്നിവർ പ്രധാന കഥാപാത്രങ്ങളായി രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രമാണ് ട്രാഫിക്. ബോബി സഞ്ജയ് തിരക്കഥയെഴുതിയ ചിത്രം നിർമിച്ചത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു. മികച്ച തിരക്കഥക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ്‌സ് ട്രാഫിക് നേടിയിരുന്നു.

'പാച്ചുവിനും പ്രേമലുവിനും ശേഷമാണ് അഭിനയം ഫ്ലെക്സിബിളായി തുടങ്ങിയത്, മന്ദാകിനി ചെയ്യാൻ പറ്റുമെന്ന് തോന്നി കെെ കൊടുത്ത സിനിമ'; അൽത്താഫ്

'ആലുവ, എറണാകുളം, തൃശ്ശൂർ ഭാ​ഗത്ത് ഒക്കെ ഞാൻ ഓക്കെയാണ്'; ഹ്യൂമർ തനിക്ക് അത്ര പ്രയാസമുള്ളതല്ലെന്ന് അൽത്താഫ് സലിം

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

SCROLL FOR NEXT