Film Talks

'എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട സിനിമയാണ് മുഖം'; ലാലേട്ടന്റെ വളരെ സട്ടിലായ പൊലീസ് പെർഫോമൻസാണ് അതെന്ന് ടൊവിനോ തോമസ്

പഴയ കാല​ഘട്ടത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുമ്പോൾ അതിലെ കഥാപാത്രത്തിന്റെ റഫറൻസ് എന്നത് കേട്ടറിഞ്ഞതും പീന്നിട് പലപ്പോഴായി കണ്ടിട്ടുള്ളതുമായ ആ കാലഘട്ടത്തിലെ സിനിമകളാണെന്ന് നടൻ ടൊവിനോ തോമസ്. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലെ ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി മുഖ്യ റഫറന്സുകളിലൊന്നായി ടൊവിനോ എടുത്ത് പറയുന്നത് മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മുഖം എന്ന ചിത്രമാണ്. മുഖം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട സിനിമയാണ്. വളരെ സട്ടിലായി ലാലേട്ടൻ അഭിനയിച്ച ചിത്രമാണ്. സാധാരണ കണ്ട് വരുന്ന പോലീസ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു അത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ തോമസ് പറഞ്ഞു.

ടൊവിനോ തോമസ് പറഞ്ഞത്:

‍ടെക്നോളജി അഡ്വാൻസ്ഡാകുന്നത് അനുസരിച്ച് കേസ് അന്വേഷണം എളുപ്പമാകുന്നു എന്ന് അർഥമില്ല. ഇതേ ടെക്നോളജിയുടെ അഡ്വാന്റേജ് പ്രതി സ്ഥാനത്ത് നിൽക്കുന്നയാൾക്കും കിട്ടുന്നുണ്ടാവും. അതുകൊണ്ട് തന്നെ ഇതിന്റെയൊരു കോൺഫ്ലിക്ട് എന്നുമുണ്ട്. ആ ടെക്നോളജിയുടെ അഡ്വാന്റേജ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇന്റലിജൻസ് ഉപയോ​ഗിച്ച് തന്നെയാണ് പോലീസ് കേസുകൾ തെളിയിക്കുന്നത്. പണ്ടത്തെ രീതികൾ ഇന്നത്തെ രീതികളെക്കാൾ കുറച്ചു കൂടി വ്യത്യസ്തമായിരിക്കും. കുറച്ചു കൂടി കൂടുതൽ ഊഹങ്ങൾക്കും ഇന്റ്യൂഷനുകൾക്കും ഡിസ്കഷനുകൾക്കും ഒക്കെ സ്കോപ്പുണ്ടാവും എന്ന് എനിക്ക് തോന്നിയിരുന്നു. മാത്രമല്ല കഥയിൽ മുഴുവൻ ഡീറ്റെയ്ൽസും ഇവർ എഴുതിയിരുന്നത് കൊണ്ട് അതിന്റെ പുറത്ത് എനിക്ക് വർക്ക് ചെയ്യുക എന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല ഷാജി മാരാട് എന്നൊരു പോലീസ് ഉദ്ധ്യോ​ഗസ്ഥൻ സ്ഥിരമായിട്ട് ഷൂട്ടിന്റെ സമയത്ത് നമ്മുടെ കൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് നിന്നും പല കാര്യങ്ങളും നമുക്ക് ചോദിച്ചു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. പിന്നെ ഈ 93-94 കാലഘട്ടത്തിൽ ഞാൻ ജനിച്ചിട്ടുണ്ട്, പക്ഷേ എന്തെങ്കിലും ഓർത്ത് എടുത്ത് ചെയ്യാൻ കഴിയുന്ന പ്രായം അല്ലല്ലോ അന്ന്? പിന്നെ റെഫറെൻസ് എന്ന് പറയാൻ നമ്മൾ കണ്ടിട്ടുള്ള, ആ സമയത്ത് ഇറങ്ങിയ, താരതമ്യേന റിയലിസ്റ്റിക്ക് ആയിട്ടുള്ള സിനിമകളും പിന്നെ നമ്മൾ കേട്ടറിഞ്ഞിട്ടുള്ളതും പലരിൽ നിന്നും കിട്ടയ ഇൻഫർമേഷൻസുമേയുള്ളൂ. മുഖം എന്ന സിനിമയൊക്കെ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട സിനിമയാണ്. പെട്ടെന്ന് ഒരു റഫറൻസ് ഒക്കെ ആലോചിക്കണം എന്ന് തോന്നിക്കഴിഞ്ഞാൽ അതൊക്കെയാണ് ഓർമ്മ വരുന്നത്. വളരെ സട്ടിലായിട്ട് ലാലേട്ടൻ പോലീസ് വേഷം ആ സിനിമയിൽ ചെയ്തിട്ടുമുണ്ട്. സാധാരണയായി കാണുന്ന പോലീസുകാരെക്കാൾ വ്യത്യസ്തമായിരുന്നു അത്.

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന കുറ്റാന്വേഷണ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ചിത്രത്തിലെ എസ് ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ആദ്യം സമീപിച്ചത് ടൊവിനോയെ തന്നെയായിരുന്നു എന്ന് നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസ് മുമ്പ് പറഞ്ഞിരുന്നു. ഒരു പെൺകുട്ടിയുടെ ദുരൂഹമായ മരണവും അതിനെത്തുടർന്നുള്ള അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തെളിയിക്കാൻ സാധിക്കാത്ത ഒരു കേസ് ടൊവിനോയുടെ കഥാപാത്രമായ എസ്. ഐ ആനന്ദ് നാരായണനും നാല് പോലീസുകാരും ചേർന്ന്‌ അൺഒഫീഷ്യലായി തെളിയിക്കാൻ ശ്രമിക്കുന്നതുമായ കഥാ പശ്ചാത്തലമാണ് ചിത്രത്തിന്റേത്. ഇരുണ്ട പശ്ചാത്തലത്തിലുള്ള പതിവ് ത്രില്ലർ അവതരണ രീതികളിൽ നിന്ന് മാറി വിന്റേജ് ഫീലിലും കളർ ടോണിലുമായാണ് അന്വേഷിപ്പിൻ കണ്ടെത്തും അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT