Film Talks

‘തിരുത്തപ്പെട്ടില്ലെങ്കില്‍ പുതിയ തലമുറ ഇത് കണ്ട് നില്‍ക്കില്ല’; വാളയാര്‍ കേസില്‍ പ്രതികരണവുമായി ടൊവീനോ

THE CUE

വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായവുകയും മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്ത കേസിലെ പ്രതികളെ വെറുതെവിട്ട സംഭവത്തില്‍ പ്രതികരണമവുമായി നടന്‍ ടൊവിനോ തോമസ്. കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരയ്ക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണ്. ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും താനുള്‍പ്പടെയുള്ള നാട്ടിലെ സാധാരണക്കാര്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നും ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.

കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കില്‍ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവര്‍ പ്രതികരിക്കും .ഹാഷ്ടാഗ് ക്യാമ്പയിനുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു !
ടൊവിനോ

കേസില്‍ പ്രതികളെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതികളില്‍ ചിലര്‍ സിപിഎമ്മുകാരാണ്. അവരെ രക്ഷിക്കാന്‍ പാര്‍ട്ടി ഇടപെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കേസ് ഇല്ലാതാക്കാന്‍ രാഷ്ട്രീയക്കളിയുണ്ടായെന്നാണ് അമ്മയുടെ ആരോപണം.

പ്രദേശവാസികള്‍ അല്ലാത്തവരെയാണ് സാക്ഷികളാക്കിയത്. ആരൊക്കെയാണ് സാക്ഷികള്‍ എന്ന് അറിയില്ലായിരുന്നു. അതേക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ പൊലീസ് ഒഴിഞ്ഞുമാറി. വേണ്ട രീതിയില്‍ മൊഴി വായിച്ച് മനസ്സിലാക്കിത്തരുകയോ കോടതിയില്‍ എങ്ങനെ മറുപടി പറയണമെന്ന് പഠിപ്പിക്കുകയോ ചെയ്തിരുന്നില്ല. പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വെച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങള്‍ വരെയുണ്ടായി. തന്റെ പ്രവൃത്തി ദോഷം കൊണ്ടാണ് ഇങ്ങനെയുണ്ടായതെന്ന് വരെ പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. പൊലീസിനെ ഞങ്ങള്‍ പൂര്‍ണമായി വിശ്വസിച്ചു. ഉറപ്പായും ശിക്ഷ കിട്ടുമെന്നാണ് അവര്‍ പറഞ്ഞത്. എല്ലാരും ഒത്തുകളിച്ചെന്ന് വിധി വന്നപ്പോഴാണ് അറിയുന്നത്.
അമ്മ

2017 ജനുവരി 13 ന് 13 വയസ്സുകാരിയെയും മാര്‍ച്ച് 4 ന് ഒന്‍പത് വയസ്സുകാരിയെയും അട്ടപ്പള്ളത്തെ വീടിനകത്ത് തൂങ്ങി ജീവനറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.എന്നാല്‍ ഉയരമുള്ള ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയുള്ള കുട്ടികളുടെ മരണം ദുരൂഹത ജനിപ്പിച്ചു. പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടികള ബന്ധുവും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് കണ്ടെത്തിയത്. എന്നാല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതിചേര്‍ക്കപ്പെട്ടവരാണ് കുറ്റവാളികളെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ. ബാലപീഡനം. സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ഈ കുറ്റങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ് നാലുപേരെ പാലക്കാട് പോക്സോ കോടതി വറുതെ വിട്ടത്. വി. മധു ഷിബു എം മധു പ്രദീപ് കുമാര്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. അഞ്ചാം പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലാണ്. ഇതില്‍ അടുത്തമാസം വിധി പറയും.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT