Film Talks

കേരളത്തില്‍ ഡിസംബര്‍ വരെ തിയറ്റര്‍ തുറക്കാനാകില്ലെന്ന് ലിബര്‍ട്ടി ബഷീര്‍

ഒക്ടോബറില്‍ തിയറ്റര്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കേരളത്തില്‍ പ്രായോഗികമല്ലെന്ന് തിയറ്ററുടമകളുടെ സംഘടന കേരളാ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ ഡിസംബര്‍ വരെയെങ്കിലും തിയറ്റര്‍ തുറക്കാതിരിക്കുന്നതാണ് നല്ലത്. മള്‍ട്ടിപ്ലെക്‌സുകള്‍ മാത്രം തുറക്കുന്ന സാഹചര്യമുണ്ടായാല്‍ ആരാണ് പുതിയ സിനിമ റിലീസിന് നല്‍കുകയെന്നും ലിബര്‍ട്ടി ബഷീര്‍ ദ ക്യു'വിനോട് പ്രതികരിച്ചു.

അണ്‍ലോക്ക് ഫൈവിന്റെ ഭാഗമായി സ്‌കൂളുകളും തിയറ്ററുകളും തുറക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവന്നിരുന്നു. എന്റര്‍ടെയിന്‍മെന്റ് ടാക്‌സ്, ജിഎസ്ടി, ക്ഷേമനിധിയിലേക്കുള്ള ടാക്‌സ് എന്നിവ ഒഴിവാക്കാതെ സിനിമാ പ്രദര്‍ശനം സാധ്യമാകില്ലെന്നും ലിബര്‍ട്ടി ബഷീര്‍.

ഒക്ടോബര്‍ 15 മുതല്‍ അമ്പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ തിയറ്റുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഫിലിം ചേംബറും ഇതിനോട് പ്രതികൂലമായാണ് പ്രതികരിച്ചത്. ടാക്‌സുകള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചലച്ചിത്ര സംഘടനകള്‍ ധാരണയിലെത്തിയ ശേഷം മതി റിലീസ് എന്ന നിലപാടാണ് ചേംബറിനുള്ളത്.

അമ്പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ തിയറ്ററുകള്‍ തുറന്നാല്‍ തന്നെ ഏത് നിര്‍മ്മാതാവാണ് പുതിയ സിനിമകള്‍ റിലീസിന് നല്‍കുകയെന്നും ലിബര്‍ട്ടി ബഷീര്‍. ദുബൈയിലും ലണ്ടനിലും ഓസ്‌ട്രേലിയയിലും കൊവിഡ് നിയന്ത്രണത്തോടെ തിയറ്റര്‍ തുറന്നപ്പോള്‍ പഴയ പടങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മാര്‍ച്ചില്‍ തിയറ്ററുകളില്‍ നിന്ന് എടുത്തുമാറ്റിയ സിനിമകളോ, പഴയ സിനിമകളോ പ്രദര്‍ശിപ്പിച്ച് കൊണ്ട് തിയറ്ററുകള്‍ക്ക് കൊവിഡ് കാലത്ത് മുന്നോട്ട് പോകാനാകില്ല. ഏഴ് മാസമായി ഫിക്‌സഡ് ചാര്‍ജ് ഇലക്ട്രിസിറ്റി ബില്‍ ആയി നല്‍കുന്നുണ്ട്. തിയറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് അമ്പതിനായിരം വരെ ചാര്‍ജ് നല്‍കേണ്ടി വരുന്നത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വന്യജീവി ആക്രമണം, യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഡോ.പി.എസ്.ഈസ അഭിമുഖം

കുണ്ടനിസം: അക്‌സോമേനിയാക്ക്, ‘അംശം’, മലയാളി ക്വിയർഭീതി

‘ഉത്തരവാദിത്തമില്ലാത്ത പരീക്ഷാ ഏജൻസി, പാഠം പഠിക്കാത്ത കേന്ദ്രം’; നീറ്റിൽ സുപ്രീം കോടതി ചോദ്യം ഉയർത്തുമ്പോൾ

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

SCROLL FOR NEXT