Film Talks

എന്താണ് 'ഫോര്‍പ്ലേ'; 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' കണ്ട് ഗൂഗിളിനോട് തിരക്കി മലയാളികള്‍

ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത ചിത്രം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. വീടിന്റെ അകത്തളങ്ങളില്‍ നിന്നുള്‍പ്പടെ സ്ത്രീകള്‍ നേരിടുന്ന അസമത്വവും അടിച്ചമര്‍ത്തലുകളും ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ ഓരോ രംഗങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സാധാരണക്കാരായ മലയാളികള്‍ കേള്‍ക്കാന്‍ സാധ്യതയില്ലാത്ത ഒരു വാക്കാണ് ചിത്രം കണ്ട ശേഷം മലയാളികള്‍ ഗൂഗിളിലുള്‍പ്പടെ തെരയുന്നത്. ചിത്രത്തിലെ ഒരു രംഗത്തില്‍ നായിക നായകനോട് ഫോര്‍പ്ലേയെ കുറിച്ച് സംസാരിക്കുന്നുണ്ട്. വാക്കിന്റെ അര്‍ത്ഥം മനസിലാക്കാത്തവര്‍ ഗൂഗിള്‍ സെര്‍ച്ചിലൂടെയും മറ്റും അര്‍ത്ഥം തിരയുകയായിരുന്നു.

ഗൂഗിള്‍ സെര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയില്‍ ഫോര്‍പ്ലേ സെര്‍ച്ച് ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. വാട്ട് ഈസ് ഫോര്‍പ്ലേ, മലയാളം മീനിങ് ഓഫ് ഫോര്‍പ്ലേ എന്നിങ്ങനെയാണ് വാക്കിന്റെ അര്‍ത്ഥം കണ്ടു പിടിക്കാനായി മലയാളികള്‍ തിരയുന്നത്.

The Great Indian Kitchen Google Search

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT