Film Talks

'എന്റെ പ്രണയം വീട്ടിലറിയാം, വിവാഹമെന്ന് പറഞ്ഞ് യാതൊരു സമ്മര്‍ദ്ദവുമില്ല'; തപ്‌സി പന്നു

ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് തപ്‌സി പന്നു. ബോളിവുഡില്‍ ഇന്നുണ്ടായിരിക്കുന്ന മാതൃകാപരമായ മാറ്റത്തിന് പിന്നിലെ ഏറ്റവും ശക്തമായ ശബ്ദവും മുഖവും കൂടിയാണ് അവര്‍. തന്റെ പ്രണയത്തെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിലാണ് താരം സംസാരിച്ചത്. തനിക്കൊരു പ്രണയമുണ്ടെന്ന കാര്യം രഹസ്യമാക്കിവെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പിങ്ക്‌വില്ലയിക്ക് നല്‍കിയ അഭിമുഖത്തില്‍ തപ്‌സി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമ്മയുമൊത്തുള്ള പരിപാടിയിലാണ് തപ്‌സി തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ് തുറന്നത്. വിവാഹത്തിന്റെ പേരില്‍ വീട്ടുകാരില്‍ നിന്ന് തനിക്ക് യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും താരം പറയുന്നു.

'എന്റെ ജീവിതത്തില്‍ ഒരാളുണ്ട്, എന്റെ വീട്ടുകാര്‍ക്ക് അത് അറിയുകയും ചെയ്യാം. ഒന്നും രഹസ്യമാക്കിവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്റെ ജീവിതത്തില്‍ ആരെങ്കിലും ഉണ്ടെന്ന് പറയുന്നത് എനിക്ക് അഭിമാനമാണ്. എന്നാല്‍ തലക്കെട്ടുകള്‍ക്ക് വേണ്ടി, ഞാന്‍ ഇതേകുറിച്ച് മാത്രം സംസാരിക്കുകയുമില്ല', തപ്‌സി പന്നു പറഞ്ഞു. അതേസമയം താന്‍ പ്രണയിക്കുന്ന വ്യക്തി ആരാണെന്ന കാര്യം തപ്‌സി പന്നു വെളിപ്പെടുത്തിയിട്ടില്ല. ബാഡ്മിന്റണ്‍ താരം മാത്യാസ് ബോയുമായി റിലേഷന്‍ഷിപ്പിലാണെന്ന ഗോസിപ്പുകള്‍ക്കും തപ്‌സി മറുപടി നല്‍കിയിട്ടില്ല.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

SCROLL FOR NEXT