Film Talks

കുറച്ച് പേർ മാത്രമേ അവരുടെ കഴിവ് തിരിച്ചറിഞ്ഞിട്ടുള്ളൂ; സ്വാസികയെ കുറിച്ച് സിജു വിത്സൺ

നടി സ്വാസികയെ പ്രശംസിച്ച് നടൻ സിജു വിത്സൺ. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി അങ്ങേയറ്റം പരിശ്രമിക്കുന്ന നടിയാണ് സ്വാസികയെന്ന് സിജു വിൽസൺ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് വാസന്തിയെന്ന സിനിമയെക്കുറിച്ചും അതിലെ നായിക കഥാപാത്രം അവതരിപ്പിച്ച സ്വാസികയെക്കുറിച്ചും സിജു വിൽസൺ പറഞ്ഞത്. ഒരു മുഴുനീള കഥാപാത്രത്തിൽ ഇതിനു മുൻപ് സ്വാസികയെ കണ്ടിട്ടില്ല, അതിനാൽ കുറച്ച് പേർ മാത്രമേ അവരുടെ കഴിവ് തിരിച്ചറിഞ്ഞിട്ടുള്ളൂയെന്ന് സിജു വിത്സൺ പറഞ്ഞു. ഷിനോസ് റഹ്മാനും , സജാസ് റഹ്മാനും സംവിധാനം ചെയ്ത് സിജു വിത്സൺ നിർമ്മിച്ച വാസന്തി മികച്ച സിനിമയ്ക്ക് പുറമെ മികച്ച തിരക്കഥയ്ക്കും ക്യാരക്ടർ നടിക്കുമുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു.

സിജു വിത്സൺ അഭിമുഖത്തിൽ പറഞ്ഞത്

ഞങ്ങളുടെ സംവിധായകരായ റഹ്മാൻ സഹോദരന്മാർ (ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ) കളിപ്പാട്ടക്കാരൻ എന്ന സിനിമ ചെയ്തിട്ടുണ്ട്, അപ്പോൾ മുതൽ എനിക്ക് അവരെ അറിയാമായിരുന്നു. അതിനാൽ തിരക്കഥ പൂർത്തിയായപ്പോൾ സിനിമയിൽ എനിക്കും ഒരു റോൾ കിട്ടി അങ്ങനെയാണ് ഈ സിനിമയിലേയ്ക്ക് ഞാൻ വരുന്നത്. സിനിമ നിർമ്മിക്കുമെന്ന് മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നില്ല. നിർമ്മാതാവിനെ കണ്ടെത്താമെന്ന പ്രതീക്ഷ മങ്ങിയപ്പോളാണ് നിർമ്മാണം ഞാൻ ഏറ്റെടുത്തത് . വാസന്തി എന്ന കഥാപാത്രത്തിന്റെ സാഹചര്യങ്ങളിലൂടെയും യഥാർത്ഥ ജീവിതത്തിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. അതിനാൽ നാടകത്തിലും യഥാർത്ഥ ജീവിതത്തിനും അനുയോജ്യമായ ഭാവങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു നടി ആയിരിക്കണം ആ കഥാപാത്രം അവതരിപ്പിക്കേണ്ടതെന്ന് സംവിധായകർ ആഗ്രഹിച്ചു. ഈ രണ്ട് ഭാവങ്ങളും വളരെ പെർഫെക്റ്റ് ആയി സ്വാസിക അവതരിപ്പിച്ചു.

കഴിവുള്ള നടിയാണ് സ്വാസിക. ഒരു കഥാപാത്രത്തിന്റെ പൂർണതയ്ക്കായി അവർ അങ്ങേയറ്റം പരിശ്രമിക്കും. പക്ഷെ ഇതുപോലുള്ള ഒരു മുഴുനീള കഥാപാത്രത്തിൽ ഇതിനു മുൻപ് അവരെ കണ്ടിട്ടില്ല, അതിനാൽ കുറച്ച് പേർ മാത്രമേ സ്വാസികയുടെ കഴിവ് തിരിച്ചറിഞ്ഞിട്ടുള്ളൂ. കൂടാതെ, സിനിമകളിലും സീരിയലുകളിലും അമിതമായ മേക്കപ്പിലായിരിക്കും അവരെ അവതരിപ്പിക്കുന്നത്. വാസന്തിയിൽ സ്വാസികയ്ക്ക് മേക്കപ്പ് ഉണ്ടായിരുന്നില്ല.

സംസ്ഥാന അവാർഡ് നേടിയിട്ടും ഇതുവരെ പ്രേക്ഷകരുടെ മുന്നിലേക്ക്‌ സിനിമ എത്തിക്കുവാൻ സാധിച്ചിട്ടില്ല. സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT