Film Talks

വിവാഹത്തിന്റെ പവിത്രത വിവാഹമോചനത്തിനുമുണ്ട്: സ്വാസിക

വിവാഹ ബന്ധം പോലെ പവിത്രമാണ് വിവാഹ മോചനമെന്ന് നടി സ്വാസിക. വിവാഹമോചനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് പല സിനിമകളും പറഞ്ഞ് വെക്കുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി സ്ത്രീകള്‍ ദുഷ്‌കരമായ വിവാഹ ബന്ധങ്ങളില്‍ തുടരുന്നുണ്ട്. സമൂഹത്തെ പേടിച്ചാണ് സ്ത്രീകൾ അത്തരം ബന്ധങ്ങളിൽ തുടരുന്നതെന്ന് സ്വാസിക അഭിപ്രായപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ടോക്സിക് ബന്ധങ്ങളെ ആസ്പദമാക്കി ബിലഹരി സംവിധാനം ചെയ്ത തുടരും, ഭയം എന്നീ മിനി സീരീസുകളില്‍ നായികാ വേഷമാണ് സ്വാസിക അവതരിപ്പിക്കുന്നത്. മിനി സീരീസിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. ഭർതൃഗൃഹത്തില്‍ പീഡനം അനുഭവിക്കാനല്ല സ്ത്രീകളെ വിവാഹം ചെയ്ത് കൊടുക്കുന്നത്. സമൂഹം എന്ത് പറഞ്ഞാലും തനിക്ക് ശരിയെന്ന് തോന്നുന്ന തീരുമാനമെടുക്കാൻ മാതാപിതാക്കള്‍ മക്കളെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത് സ്ത്രീകളെയും പുരുഷന്മാരെയും ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കും. ചതുരം, കുടുക്കു 2025, ആറാട്ട് എന്നിവയാണ് റിലീസിനായി ഒരുങ്ങുന്ന സ്വാസികയുടെ സിനിമകൾ.

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

SCROLL FOR NEXT