Film Talks

കഞ്ചാവിന്റെ പരസ്യത്തില്‍ അല്ലല്ലോ ജയറാം അഭിനയിച്ചത്, വിമര്‍ശനങ്ങളില്‍ സുരേഷ് ഗോപി

കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട നടന്‍ ജയറാമിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച്‌ നടനും എംപിയുമായ സുരേഷ് ഗോപി. സ്വര്‍ണ്ണ പരസ്യത്തില്‍ അഭിനയിച്ചത് കൊണ്ട് ജയറാമിന് വിസ്മയയുടെ മരണത്തില്‍ ദുഖം പങ്കുവെക്കാൻ അവകാശമില്ലേ എന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. മനോരമ ന്യൂസില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല സ്വർണ്ണം വില്‍ക്കപ്പെടുന്നത്. അത് നമ്മുടെ സാമ്പദ്‌വ്യവസ്ഥയുടെ ഒരു നട്ടെല്ലാണ്. അതൊരു വിപണന ഉത്പന്നമാണ്. കഞ്ചാവ് പോലെ ബാന്‍ ചെയ്ത വസ്തുവിന്റെ പരസ്യമല്ലല്ലോ ജയറാം ചെയ്തതെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ്‌ഗോപിയുടെ പ്രതികരണം

ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയ്ക്ക് ഒരു വേദന പങ്കുവെക്കാന്‍ ജയറാമിന് അവകാശമില്ലേ. അദ്ദേഹം ഒരു സ്വർണ്ണ പരസ്യത്തിൽ അഭിനയിച്ചു . സ്വര്‍ണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല വില്‍ക്കപ്പെടുന്നത്. അത് നമ്മുടെ സാമ്പദ്‌വ്യവസ്ഥയുടെ ഒരു നട്ടെല്ലാണ്. അതൊരു വിപണന ഉത്പന്നമാണ്. അല്ലാതെ ബാന്‍ ചെയ്തിരിക്കുന്ന ഒരു ഉത്പന്നമല്ല. കഞ്ചാവ് പോലെ ബാന്‍ ചെയ്ത ഒന്നിന് വേണ്ടിയല്ല അദ്ദേഹം പരസ്യം ചെയ്തിട്ടുള്ളത്. വിസ്മയുടെയും അര്‍ച്ചനയുടെയും ഉത്തരയുടെയും ജീവ ഹാനിയില്‍ വേദനിക്കാനുള്ള അവകാശം അദ്ദേഹത്തിനില്ലെ? ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ അതിന്റെ അന്തസത്തയെ കെടുത്തിക്കളയുകയാണ് ചെയ്യുന്നത്.

വിസ്മയയുടെ മരണവാര്‍ത്ത വിവാദമായതിന് പിന്നാലെയാണ് ഇന്ന് നീ, നാളെ എന്റെ മകള്‍ എന്ന് ജയറാം ഫേസ്ബുക്കിലെഴുതിയത്. വിസ്മയയുടെ ഫോട്ടോയ്‌ക്കൊപ്പമായിരുന്നു പോസ്റ്റ്. എന്നാല്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ട്രോളുകളുമാണ് ജയറാമിന്റെ പോസ്റ്റിന് പിന്നാലെ വന്നത് . ജയറാമും മകള്‍ മാളവികയും മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചിരുന്നു. ഈ പരസ്യത്തെ ചേർത്തുവെച്ചുകൊണ്ടായിരുന്നു ട്രോളുകള്‍.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT