Film Talks

'ആ പിള്ളേരുടെ അവസ്ഥ നെഞ്ചില്‍ തൊട്ടെടോ', ഓപ്പറേഷന്‍ ജാവ സംവിധായകനോട് സുരേഷ് ഗോപി

തിയറ്ററുകള്‍ക്ക് പിന്നാലെ ഒ.ടി.ടി റിലീസിലും കയ്യടി നേടി ഓപ്പറേഷന്‍ ജാവ. പൃഥ്വിരാജ് സുകുമാരന്‍ അയച്ച അഭിനന്ദന സന്ദേശം കഴിഞ്ഞ ദിവസം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പങ്കുവച്ചിരുന്നു. സിനിമ കണ്ട് സുരേഷ് ഗോപി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതായി തരുണ്‍ മൂര്‍ത്തി. ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ച് സുരേഷ് ഗോപി ട്വീറ്റും ചെയ്തിട്ടുണ്ട്.

''ആ പിള്ളേരുടെ അവസ്ഥ നെഞ്ചില്‍ തോട്ടെടോ അവസാന വാചകം നീറി ഇങ്ങനെ കിടപ്പുണ്ട്. സിനിമ സംസാരിച്ച രാഷ്ട്രീയത്തിന് എന്തൊക്കെ ചെയ്യാന്‍ പറ്റുമോ എന്നെ കൊണ്ട് പറ്റുന്നത് എല്ലാം ഞാന്‍ ചെയ്യും'' എന്ന് സുരേഷ് ഗോപി പറഞ്ഞതായും തരുണ്‍ മൂര്‍ത്തി. മിടുക്കുണ്ടായിട്ടും താല്‍ക്കാലിക ജീവനക്കാരായി തൊഴില്‍ സുരക്ഷിതത്വമില്ലാതെ കഴിയുന്ന രണ്ട് ചെറുപ്പക്കാരെയാണ് ഓപ്പറേഷന്‍ ജാവയില്‍ ലുക്മാനും ബാലു വര്‍ഗീസും അവതരിപ്പിച്ചത്. മികച്ച ശമ്പളത്തോടെ ജോലി കിട്ടാന്‍ അര്‍ഹതയുണ്ടായിട്ടും തൊഴിലില്ലാതെയും താല്‍ക്കാലിക ജീവനക്കാരായും കഴിയുന്നവര്‍ക്കാണ് സിനിമ തരുണ്‍ സമര്‍പ്പിച്ചിരിക്കുന്നതും.

ഓപ്പറേഷന്‍ ജാവ നന്നായി ആസ്വദിച്ചെന്നും മികച്ച അരങ്ങേറ്റമാണെന്നുമാണ് പൃഥ്വിരാജ് തരുണ്‍ മൂര്‍ത്തിക്ക് സന്ദേശമയച്ചത്. ക്രാഫ്റ്റിന് മേല്‍ നിങ്ങള്‍ക്കുള്ള നിയന്ത്രണം അഭിനന്ദനീയമാണ്. കൂടുതല്‍ നല്ല സിനിമകള്‍ പ്രതീക്ഷിക്കുന്നുവെന്നും പൃഥ്വിരാജ്.സുകുമാരന്‍.

പുതിയ സിനിമയുടെ പണിപ്പുരയിലാണ് തരുണ്‍ മൂര്‍ത്തി. സൈബര്‍ ക്രൈമുകളെ പശ്ചാത്തലമാക്കിയായിരുന്നു ഓപ്പറേഷന്‍ ജാവ. സിനിമക്ക് രണ്ടാം ഭാഗമുണ്ടാകുമെന്നും തരുണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT