Film Talks

തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് ഈ രീതിയില്‍ മറുപടി പറയുന്നില്ല, സൈബര്‍ അക്രമിയെ തുറന്നുകാട്ടി സുരഭി

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ കേസും അന്വേഷണവും ചര്‍ച്ചകളും നടക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ബുള്ളിയിംഗിനും വെര്‍ബല്‍ റേപ്പിനും കുറവില്ല. തനിക്കെതിരെ കമന്റില്‍ നടന്ന ലൈംഗിക അധിക്ഷേപം തുറന്നുകാട്ടിയിരിക്കുകയാണ് ദേശീയ അവാര്‍ഡ് ജേതാവായ നടി സുരഭി ലക്ഷ്മി. സുഹൃത്ത് തുടങ്ങിയ മാസ്‌ക് നിര്‍മ്മാണ സംരംഭത്തെ പിന്തുണച്ച് സുരഭി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റിനാണ് രതീഷ് ബാബു എന്ന ഐഡിയില്‍ നിന്ന് ലൈംഗിക അധിക്ഷേപവും, സൈബര്‍ ആക്രമണവും. ഇയാളുടെ പ്രൊഫൈല്‍ ചിത്രവും കമന്റും ഉള്‍പ്പെടെയാണ് സുരഭി ലക്ഷ്മി പുറത്തുവിട്ടത്.

കൊവിഡ് കാലത്ത് പോലും ചലച്ചിത്ര താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വെര്‍ബല്‍ റേപ്പും സൈബര്‍ ബുള്ളിയും അവസാനിക്കുന്നില്ലെന്നതിന്റെ തെളിവാണ് സാനിയ ഇയ്യപ്പന്‍, വീണാ നായര്‍, അപര്‍ണാ നായര്‍ എന്നിവര്‍ സമീപകാലത്ത് നല്‍കിയ പരാതികള്‍. അപര്‍ണാ നായരുടെ പരാതിയില്‍ പൊലീസ് നടപടിയുണ്ടായിരുന്നു.

സുരഭി ലക്ഷ്മിയുടെ പ്രതികരണം

ഇരുണ്ട കോവിഡ് കാലമാണിത് ... ഓരോ നാണയത്തുട്ടുകൾ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് . ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയർത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതിൽ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എൻ്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി, 3DRRAYMASK എന്ന പേരിൽ അവൾ തുടങ്ങിയ സംരംഭത്തിന് ഒപ്പം നിൽക്കാൻ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലർ .
അറപ്പുണ്ടാക്കുന്ന വൃത്തികേടിൽ മാത്രം ഞുളയ്ക്കുന്ന ചില കൃമികൾ . ഈ കണ്ണീർ ക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ല .തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല .എന്നാലും ഒരുത്തൻ്റെ പോസ്റ്റ് ഇവിടെ ഇടുന്നു. ഇവൻ്റെ ഒപ്പമുള്ളവരെ ഇവനെ തിരുത്തുക .
ഈ കോവിഡ് കാലത്തെങ്കിലും കൂറ യാകാതിരിക്കാൻ

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT