Film Talks

നൂറ് കടന്ന സ്ഥിതിക്ക് സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത്; ഇന്ധന വിലയെ ട്രോളി സണ്ണി ലിയോൺ

രാജ്യത്തെ ഇന്ധന വില നൂറ് കടന്നതിനെ ട്രോളി നടി സണ്ണി ലിയോൺ. പാർക്കിങ് ഏരിയയില്‍ സൈക്കിളുമായി നില്‍ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത താരം ഇന്ധനവില നൂറ് കടക്കുമ്പോൾ സൈക്കിളിംഗ്‌ ചെയ്യുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് അഭിപ്രായപ്പെട്ടു. പെട്രോള്‍ പമ്പിന്റെയും ഒരാള്‍ സൈക്കിള്‍ ചവിട്ടിപോകുന്നതിന്റെയും ഇമോജിയും സണ്ണി ലിയോൺ അഭിപ്രായത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

രാജ്യത്തെ ഇന്ധന വില വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് പത്ത് പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 102.54 രൂപയിലെത്തി, ഡീസല്‍ 96.21 രൂപ എന്ന നിലയിലുമെത്തി. എറണാകുളം ജില്ലയിലെ ഇന്നത്തെ ഇന്ധനവില ഒരു ലിറ്റര്‍ ഡീസലിന് 94.44 രൂപയാണ്.

2014ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ പ്രതികരിച്ച ബോളിവുഡ് താരങ്ങള്‍ ഇപ്പോള്‍ മൗനത്തിലാണെന്ന് ശിവസേന പരിഹസിച്ചു. അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, അനുപം ഖേര്‍ തുടങ്ങിയവരാണ് അന്ന് പെട്രോള്‍-ഡീസല്‍ വില വർധനയ്ക്കെതിരെ ട്വീറ്റ് ചെയ്തത്.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT