Film Talks

ലൂസിഫര്‍ തെലുങ്ക് റീമേക്ക്; പ്രിയദര്‍ശിനിയായി സുഹാസിനിയെത്തുമെന്ന് റിപ്പോര്‍ട്ട്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ലൂസിഫര്‍ ഇതിനോടകം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മലയാളത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രം തെലുങ്കില്‍ സുഹാസിനി ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വിജയശാന്തിയുടെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനുള്ള പകര്‍പ്പവകാശം സ്വന്തമാക്കിയിരിക്കുന്നത് രാം ചരണിന്റെ ബാനറാണ്. ചിരഞ്ജീവി പ്രധാനവേഷത്തിലെത്തുന്ന ചിത്രം സഹോയുടെ സംവിധായകന്‍ സൂജീതാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മലയാളത്തില്‍ നിന്ന് അടിമുടി മാറ്റങ്ങളോടെയാകും തെലുങ്ക് പതിപ്പെന്ന് ചിരഞ്ജീവി നേരത്തെ വ്യക്തമാക്കിയിരുന്നു. ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ ആന്ധാ-തെലങ്കാന രാഷ്ട്രീയപശ്ചാത്തലം കൂടി ഉള്‍ക്കൊള്ളിക്കുന്ന സിനിമയായി ലൂസിഫര്‍ മാറുമെന്നാണ് സൂചന. ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT