Film Talks

മോഹന്‍ലാലിന്റെ അഭിനയം കൂടുതലിഷ്ടം, സിനിമ ചെയ്യാനാഗ്രഹം: സുധ കൊങ്ങര

മോഹന്‍ലാലിന്റെ ആരാധികയാണെന്ന് സംവിധായിക സുധ കൊങ്ങര. മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യുകയെന്നത് വലിയ ആഗ്രഹമാണെന്നും ദക്ഷിണേന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായികയായി മാറിയ സുധാ കൊങ്ങര പറയുന്നു. സൂര്യ നായകനായ സൂരരെ പോട്ര്, കാളിദാസ് ജയറാമിന്റെ തങ്കം എന്നിവയിലൂടെ സമീപകാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഫിലിം മേക്കറാണ് സുധ. മാതൃഭൂമി ചാനലിലാണ് സുധയുടെ പ്രതികരണം.

കാളിദാസിന് മുമ്പ് സത്താര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമാകാന്‍ ദുല്‍ഖര്‍ സല്‍മാനെ സമീപിച്ചിരുന്നതായി സുധ കൊങ്ങര നേരത്തെ വെളിപ്പെടുത്തിയിരുന്നു. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും ഇഷ്ടനടനാണെന്ന് സുധ പറയുന്നു.

ആമസോണ്‍ പ്രൈം പുറത്തിറക്കിയ പുത്തന്‍ പുതു കാലൈ എന്ന ആന്തോളജിയില്‍ ഇളമൈ ഇദോ ഇദോ എന്ന സിനിമയും സുധയുടേതായിരുന്നു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ടിന്റെ തിരക്കഥാകൃത്തും സുധ കൊങ്ങര ആയിരുന്നു.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT