Film Talks

'രജിഷയോട് കഥ പറഞ്ഞ് മൂന്നാം ദിവസം സിനിമ ചെയ്യാമന്ന് തീരുമാനിച്ചു'; മധുര മനോഹര മോഹത്തെക്കുറിച്ച് സ്റ്റെഫി സേവ്യര്‍

എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സ്ഥിരം ശൈലിയിലുള്ള ഫാമിലി ഡ്രാമ അല്ല 'മധുര മനോഹര മോഹം' എന്ന് സംവിധായിക സ്റ്റെഫി സേവ്യര്‍. ഇതിലെ കഥാപാത്രങ്ങളെ നിങ്ങള്‍ക്ക് പരിചയമുണ്ടാകാം ചിലപ്പോള്‍ പരിചയമേ ഉണ്ടാകില്ല ചിലപ്പോള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടാകും. ഒരു വീട്ടിനുള്ളിലെ സ്‌നേഹവും രീതികളും നമുക്കറിയുന്നതായിരിക്കും. പക്ഷെ സിനിമയുടെ പ്ലോട്ട് വ്യത്യസ്തവും കൗതുകമുള്ളതായിരിക്കുമെന്നും സ്റ്റെഫി ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഒരു ഫാമിലി സിനിമ എന്ന് പറയുമ്പോള്‍ ഇപ്പോള്‍ സ്ഥിരമായി കേള്‍ക്കുന്നത് ഫീല്‍ ഗുഡ് ആണോയെന്നാണ്. മധുര മനോഹര മോഹം ഫീല്‍ ഗുഡ് ആണോ എന്ന് ചോദിച്ചാല്‍ കുഞ്ഞു കുഞ്ഞു നന്മയും ചിരിയുമെല്ലാം ചിത്രത്തില്‍ ഉണ്ട്.
സ്റ്റെഫി സേവ്യര്‍

ആദ്യം തനിക്ക് ഈ കഥ സംവിധാനം ചെയ്യാന്‍ പ്ലാന്‍ ഇല്ലായിരുന്നു. 2018 മുതല്‍ താനും ഒരു സുഹൃത്തും മറ്റൊരു കഥ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. അത് ഓണ്‍ ആക്കാന്‍ ശ്രമിക്കുമ്പോഴാണ് കോവിഡ് വരുന്നത്. അപ്പോഴാണ് എന്റെ സുഹൃത്തുക്കളായ ജയ് വിഷ്ണു, മഹേഷ് ഗോപാല്‍ എന്നിവര്‍ ഒരു സ്‌ക്രിപ്റ്റ് വായിക്കാന്‍ തരുന്നതെന്ന് സ്റ്റെഫി പറഞ്ഞു. അത് വായിച്ചു കഴിഞ്ഞു ഇത് സിനിമയാക്കിയാല്‍ നന്നായിരിക്കുമെന്ന് തോന്നി. എന്നോട് ആരായിരിക്കും ഈ കഥക്ക് പറ്റിയതെന്ന് ചോദിച്ചപ്പോള്‍ രജിഷ വിജയനെന്ന് പറഞ്ഞു. അങ്ങനെ രജിഷയോട് കഥ പറഞ്ഞു മൂന്നാം ദിവസമാണ് ഈ സിനിമ സംവിധാനം ചെയ്യാം എന്ന് തീരുമാനിക്കുന്നതെന്നും സ്റ്റെഫി കൂട്ടിച്ചേര്‍ത്തു.

ഷറഫുദ്ദീന്‍, രജിഷ വിജയന്‍, ബിന്ദു പണിക്കര്‍, ആര്‍ഷ ചാന്ദ്‌നി ബൈജു തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആ3ങ ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവരാണ്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഗാനങ്ങളൊരുക്കിയിരിക്കുന്നത്. ചിത്രം ജൂണ്‍ പതിനാറിന് തിയറ്ററുകളിലെത്തി.

നവാഗതനായ ജിബിന്‍ ഗോപാലാണ് പശ്ചാത്തലസംഗീതം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ചന്ദ്രു സെല്‍വരാജാണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി, മാളവിക വി.എന്‍. കലാസംവിധാനം ജയന്‍ ക്രയോണ്‍.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT