Film Talks

മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വിഡ്ഢിത്തം; സ്വബോധമുള്ളവരാരെങ്കിലും ഇങ്ങനെ പറയുമോയെന്ന് സോനം കപൂര്‍

വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരം വര്‍ധിപ്പിക്കുമെന്നും അത് വിവാഹമോചനത്തിന് കാരണമാകുന്നുമെന്നും പറഞ്ഞ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ ബോളിവുഡ് താരം സോനം കപൂര്‍. സ്വബോധമുള്ള ആരെങ്കിലും ഇങ്ങനെ പറയുമോയെന്നും വിഡ്ഡിത്തവും പിന്തിരിപ്പന്‍ പരാമര്‍ശവുമാണ് മോഹന്‍ ഭാഗവതിന്റേത് എന്നും സോനം കപൂര്‍ ട്വിറ്ററില്‍ കുറിച്ചു.

അഹമ്മദാബാദില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു കഴിഞ്ഞ ദിവസം മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവന.

ഇപ്പോള്‍ വിവാഹമോചന കേസുകള്‍ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് പോലും ആളുകള്‍ പ്രശ്‌നമുണ്ടാക്കുന്നു. വിദ്യാഭ്യാസവും സമ്പത്തുമുള്ള കുടുംബങ്ങളിലാണ് വിവാഹമോചന കേസുകള്‍ വര്‍ധിക്കുന്നത്. വിദ്യാഭ്യാസവും സമ്പത്തുമെല്ലാം വര്‍ദ്ധിക്കുമ്പോള്‍ അഹങ്കാരവും കൂടുന്നു. അത് കുടുംബങ്ങള്‍ തകരാന്‍ കാരണമാകുന്നു.
മോഹന്‍ ഭാഗവത്

സ്ത്രീകളെ വീട്ടിനകത്ത് അടക്കി നിര്‍ത്തിയതാണ് ഇന്ന് കാണുന്ന സമൂഹം രൂപപ്പെടാന്‍ കാരണമെന്നും അതായിരുന്നു സമൂഹത്തിലെ സുവര്‍ണകാലഘട്ടമെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു,

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT