Film Talks

കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് സല്‍മാന്‍ ഖാന്‍; എന്ത് പ്രഹസനമാണെന്ന് സോഷ്യല്‍ മീഡിയ

കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ശരീരം മുഴുവന്‍ ചെളിയായിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സല്‍മാന്‍ ഖാന്റെ കുറിപ്പ്. അദ്ദേഹത്തിന്റെ പന്‍വേലിലുള്ള ഫാംഹൗസില്‍ നിന്നെടുത്ത ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'എല്ലാ കര്‍ഷകരെയും ബഹുമാനിക്കുക' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ലോക്ക് ഡൗണ്‍ സമയം കൃഷി ചെയ്താണ് സല്‍മാന്‍ ഖാന്‍ സമയം കളയുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കൃഷി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയാ പേജുകളിലൂടെ സല്‍മാന്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. താരത്തെ അഭിനന്ദിച്ച് ചിലര്‍ രംഗത്തെത്തിയപ്പോള്‍, മറ്റൊരു വിഭാഗം കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. പാവപ്പെട്ട മനുഷ്യരെയും മൃഗങ്ങളെയും കൂടി ബഹുമാനിക്കാന്‍ പഠിക്കൂ എന്നായിരുന്നു ചിലരുടെ കമന്റ്. എന്ത് പ്രഹസനമാണ് എന്ന് ചോദിച്ച് കൊണ്ട് മലയാളത്തിലുള്ള കമന്റുകളും ചിത്രത്തിന് താഴെ കാണാം.

ചെളി ശരീരത്തില്‍ തേച്ച് കൊണ്ടുള്ള ഫോട്ടോഷൂട്ടാണിതെന്നാണ് ചിലര്‍ വിമര്‍ശിക്കുന്നത്. കര്‍ഷകര്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്നവരാണെന്നും, അല്ലാതെ ഫോട്ടോ എടുക്കാന്‍ ദേഹത്ത് ചെളി വാരി തേക്കുന്നവരല്ലെന്നുമാണ് മറ്റൊരാളുടെ കമന്റ്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT