Film Talks

കശ്മീര്‍ പ്രമേയമായ ഹ്രസ്വചിത്രം കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തതിനെതിരെ മലയാളി സംവിധായകന്‍

370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷമുളള കശ്മീര്‍ ജനതയുടെ പ്രശ്നങ്ങള്‍ പ്രമേയമാക്കി മലയാളി സംവിധായകന്‍ സന്ദീപ് രവീന്ദ്രനാഥ് ഒരുക്കിയ ഹ്രസ്വചിത്രം, 'ആന്തം ഫോര്‍ കശ്മീര്‍' യൂട്യൂബ് ബ്ലോക്ക് ചെയ്തു. കശ്മീരിലെ മിലിറ്ററി ഒക്ക്യൂപ്പേഷനും, അനീതിക്കെതിരെ പ്രതികരിക്കുന്നവര്‍ വേട്ടയാടപ്പെടുന്നതും കാണാതാക്കപ്പെടുന്നതും, ഫേക്ക് എന്‍കൗണ്ടറില്‍ കൊല്ലപ്പെടുന്നതുമെല്ലാം ചിത്രം ചര്‍ച്ച ചെയ്തിരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 69എ പ്രകാരം സിനിമ റദ്ദാക്കാന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിലെ എക്‌സാമിനേഷന്‍ കമ്മിറ്റിയില്‍ നിന്നും നോട്ടീസ് ലഭിച്ചിരുന്നുവെന്ന് യൂട്യൂബ് ലീഗല്‍ സപ്പോര്‍ട്ട് ടീം തനിക്ക് അയച്ച കത്തില്‍ പറയുന്നതായി സന്ദീപ്

"കശ്മീര്‍ ഫയല്‍സും, സവര്‍ക്കറെയും ഗോഡ്‌സെയെയും അടിസ്ഥാനമാക്കി പ്രൊപ്പഗാന്റ ചിത്രങ്ങള്‍ നിര്‍മിക്കുന്നതും ഇവിടെ നിയമപരമാണ്. ഈ സിനിമകള്‍ സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ വിശുദ്ധ ഇടമായി കാണപ്പെടുന്ന പാര്‍ലമെന്റില്‍ പ്രചരിപ്പിക്കുന്നു. പ്രൊപ്പഗാന്റ ചിത്രങ്ങള്‍ കൊണ്ട് അജണ്ട കൂടുതല്‍ പ്രകടിപ്പിക്കുക എന്നത് പുതിയ കാര്യമല്ല, ഇത് ഗീബല്‍സ് പുസ്തകത്തിന്റെ ഉള്ളടക്കമാണ്. എന്നാല്‍ ഈ വിവരണങ്ങളെ എതിര്‍ക്കാന്‍ സിനിമയുണ്ടാക്കിയാല്‍, അത് ഉടനടി നിരോധിക്കും. ഇതൊരു ഫാസിസ്റ്റ് രാജ്യത്തിന്റെ സൂചനയല്ലെങ്കില്‍ പിന്നെന്താണ്?"
സന്ദീപ് രവീന്ദ്രനാഥ്

ആണവ ശക്തിയുള്ള ഇന്ത്യയെ പോലെ ഒരു രാജ്യം, ഒരു വീഡിയോ ക്യാമറയെയും പേപ്പറില്‍ എഴുതിയ കുറച്ച് വരികളെയും ഭയക്കുന്നു എന്നത് ഹാസ്യാത്മകമാണെന്നും സന്ദീപ് പറഞ്ഞു. 2014 മുതൽ വിദേശകാര്യ മന്ത്രാലയം പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളില്‍ കശ്മീരിലെ മരണങ്ങളുടെ കണക്ക് കുറഞ്ഞു കൊണ്ടേയിരിക്കുകയാണ്. എന്നാല്‍ ജെ.കെ.സി.സി.എസ് (Jammu Kashmir Coalition of Civil Society) പോലെയുള്ള സംഘടനകള്‍ പുറത്തുവിടുന്ന കണക്ക് പ്രകാരം മരണങ്ങള്‍ ഇതേ കാലയളവില്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ ജനതയെ വിഡ്ഢികളാക്കാനുള്ള ഒരു തന്ത്രം മാത്രമാണ് സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

"കശ്മീരില്‍ എല്ലാം സാധാരണമാണെന്ന ധാരണ പ്രചരിപ്പിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സത്യം എന്തെന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക എന്നതുപോലെയുള്ള പ്രവര്‍ത്തികള്‍ കാരണം നില ഗുരുതരമായിട്ടേയുള്ളു. കശ്മീരി പണ്ഡിറ്റുകള്‍ നടത്തിയ പ്രതിഷേധം ഇതിന് തെളിവാണ്. എല്ലാം സാധാരണമാണെന്ന് കാണിക്കാന്‍ അവര്‍ ആഗ്രഹിക്കുമ്പോള്‍ യാഥാര്‍ഥ്യം കാണിക്കുന്ന സിനിമകള്‍ വരുന്നതവര്‍ക്ക് ഇഷ്ടപ്പെടില്ല. അവര്‍ അത് നിരോധിക്കും"
സന്ദീപ് രവീന്ദ്രനാഥ്

370ാം അനുച്ഛേദം റദ്ദാക്കിയതിന്റെ 1,000 ദിവസം പൂര്‍ത്തിയായതിനോടനുബന്ധിച്ചായിരുന്നു ആന്തം ഫോര്‍ കശ്മീര്‍ റിലീസ് ചെയ്തത്. സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍, സംഗീതജ്ഞന്‍ ടി.എം കൃഷ്ണ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രീകരണത്തിന്റെ അവസാന ദിവസം ഗ്രനേഡ് പൊട്ടിത്തെറിച്ച് നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുകയും ചെയ്തിരുന്നു.

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

മെ​ഗാ രം​ഗ ഷോ

​'ഗുളികൻ ഇതുവഴി ചൂട്ടും കത്തിച്ച് പോവാറുണ്ടത്രേ'; ഫാന്റസി ഹൊറർ ചിത്രവുമായി ദേവനന്ദയുടെ ​'ഗു' ട്രെയ്ലർ

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

SCROLL FOR NEXT