Film Talks

മാന്യനും നല്ലൊരു നേതാവാണെന്നും പറഞ്ഞാൽ അടി കിട്ടും; യോഗിയോട്‌ സിദ്ധാർഥ്‌

ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമത്തെ കുറിച്ച് മാധ്യമങ്ങളോട് പറയരുതെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ പരിഹസിച്ച് നടൻ സിദ്ധാർഥ്‌ . ഓക്സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് പറയുക, ഓക്സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുക തുടങ്ങിയവ ചെയ്യുന്ന ആശുപത്രികള്‍ അടച്ചു പൂട്ടുമെന്നാണ് യോഗി പറഞ്ഞത്. മാന്യനായ ഒരു മനുഷ്യൻ അല്ലെങ്കിൽ വിശുദ്ധ മനുഷ്യൻ അല്ലെങ്കിൽ നേതാവ് എന്ന തെറ്റായ അവകാശവാദങ്ങൾക്ക് മുഖത്ത് അടി കിട്ടുമെന്നാണ് സിദ്ധാർഥ്‌ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓക്‌സിജന്‍ ക്ഷാമമെന്ന് നുണ പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നുള്ള യോഗി ആദിത്യനാഥിന്റെ വാര്‍ത്ത പങ്കുവെച്ചായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്. ഇതിന് മുമ്പ് സിദ്ധാര്‍ഥ് രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ നരേന്ദ്രമോദിയെയും വിമർശിച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ കൊവിഡ് പ്രതിസന്ധി തുടരവെയാണ് ഓക്‌സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുന്ന ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ തീരുമാനമായിരിക്കുന്നത്. സംസ്ഥാനത്തെ പൊലീസിന് ഇതിനുള്ള നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.. ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമം ഇല്ലെന്നും ആശുപത്രികള്‍ പൂഴ്ത്തിവെക്കുകയാണെന്നുമാണ് യോഗിയുടെ പക്ഷം.

അതേസമയം സംസ്ഥാനത്തെ നിരവധി ആശുപത്രി ഗേറ്റില്‍ ഓക്സിജന്‍ ലഭ്യമല്ല എന്നും രോഗികളെ എടുക്കുന്നില്ലെന്നും ബോര്‍ഡുകളുണ്ട്. സര്‍ക്കാര്‍ യഥാര്‍ത്ഥ പ്രശ്നം മനസ്സിലാക്കാതെയാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT