Film Talks

ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്, ശക്തമായി തുടരുക; സിദ്ധാർഥിനെ പിന്തുണച്ച് പാർവ്വതി

തമിഴ്‌നാട്ടിലെ ബിജെപി നേതാക്കളിൽ നിന്നും വധ ഭീഷണി നേരിട്ടു എന്ന് ട്വീറ്റ് ചെയ്ത നടൻ സിദ്ധാർഥിനും കുടുംബത്തിനും പിന്തുണയുമായി നടി പാർവതി തിരുവോത്ത്. 'സിദ്ധാർഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്നേഹവും' -പാർവതി ട്വീറ്റ് ചെയ്തു.

തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്‌തെന്നും തനിക്കും തന്റെ കുടുംബത്തിനെതിരെയും വധ ഭീഷണിയും തെറി വിളിയും നടത്തിക്കൊണ്ടുള്ള അഞ്ഞൂറിലധികം കോളുകളാണ് വന്നുക്കൊണ്ടിരിക്കുന്നതെന്നും സിദ്ധാർഥ്‌ ട്വീറ്റ് ചെയ്തിരുന്നു. എല്ലാ നമ്പറുകളും പൊലീസിന് കൈമാറിയിരിക്കുകയാണ്. തനിക്കെതിരെ ഇത്തരം കാര്യങ്ങള്‍ ചെയ്തത് കൊണ്ട് മിണ്ടാതിരിക്കുമെന്ന് കരുതേണ്ട. ഇനിയും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് നരേന്ദ്ര മോദിയേയും അമിത് ഷായേയും ടാഗ് ചെയ്തായിരുന്നു സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത് . കൊവിഡ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ സിദ്ധാർഥ ട്വിറ്ററിലൂടെ ഉന്നയിച്ചിരുന്നു

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT