Film Talks

ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങളിൽ സിദ്ധാർഥും; പ്രതികരിച്ച് താരം

നിലപാടുകൾ മറയില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറയുന്ന നടനാണ് സിദ്ധാർത്ഥ്. കേന്ദ്ര സർക്കാരിനെതിരെയുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾക്കെതിരെ വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും അദ്ദേഹം നിലപാടുകൾ പറയുന്നത് തുടർന്ന് കൊണ്ടേയിരുന്നു. ഇപ്പോഴിതാ താൻ മരിച്ചതായുള്ള വ്യാജ റിപ്പോർട്ടിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട താരങ്ങളെ കുറിച്ചുള്ള യൂട്യൂബ് വീഡിയോയില്‍ സിദ്ധാര്‍ത്ഥിന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നതിനെതിരെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.

‘ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങള്‍’ എന്നാണ് യൂട്യൂബ് വീഡിയോയുടെ തലക്കെട്ട്. വീഡിയോയുടെ ചിത്രത്തില്‍ സിദ്ധാര്‍ത്ഥിന്റെ ഫോട്ടോയും ഉണ്ട്. ഇതേ കുറിച്ച് യൂട്യൂബില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വീഡിയോയില്‍ ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു മറുപടി. യൂട്യൂബിന്റെ മറുപടിയിൽ തനിക്ക് ആശ്ചര്യം തോന്നിയെന്നും സിദ്ധാർഥ്‌ ട്വീറ്റ് ചെയ്തു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT