Film Talks

ബിജെപിയുടെ വധ ഭീഷണിയും തെറി വിളിയും , ഫോൺ നമ്പർ ലീക്കായി; ഒരിക്കലും മിണ്ടാതിരിക്കില്ലെന്ന് സിദ്ധാർഥ്‌

തമിഴ്‍നാട്ടിലെ ബിജെപി അംഗങ്ങൾ വധ ഭീഷണി മുഴക്കിയതായി നടൻ സിദ്ധാർഥ്‌ . ട്വിറ്ററിലൂടെയായാണ് താരം ഇക്കാര്യം അറിയിച്ചത്. തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്‌തെന്നും തനിക്കും തന്റെ കുടുംബത്തിനെതിരെയും വധ ഭീഷണിയും തെറി വിളിയും നടത്തിക്കൊണ്ടുള്ള അഞ്ഞൂറിലധികം കോളുകളാണ് വന്നുക്കൊണ്ടിരിക്കുന്നതെന്നും താരം ട്വീറ്റ് ചെയ്തു.

എല്ലാ നമ്പറുകളും പൊലീസിന് കൈമാറിയിരിക്കുകയാണ്. തിനിക്കെതിരെ ഇത്തരം കാര്യങ്ങള്‍ ചെയ്തത് കൊണ്ട് മിണ്ടാതിരിക്കുമെന്ന് കരുതേണ്ട. ഇനിയും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് നരേന്ദ്ര മോദിയേയും അമിത് ഷായേയും ടാഗ് ചെയ്ത് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു. കൊവിഡ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ സിദ്ധാർഥ ട്വിറ്ററിലൂടെ ഉന്നയിച്ചിരുന്നു.

എന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്തു. കൊല്ലുമെന്നും റേപ്പ് ചെയ്യുമെന്നുള്ള ഭീഷണി മുഴക്കിക്കൊണ്ട് അഞ്ഞൂറിലധികം ഫോണ്‍കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എല്ലാ നമ്പറു റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബിജെപി ലിങ്കും, ഡിപിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. പരിശ്രമിച്ചുക്കൊണ്ടേയിരിക്കും.
സിദ്ധാര്‍ഥ്

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT