Film Talks

ഞാൻ വെല്ലുവിളികളെ അതിജീവിക്കും; രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷമുള്ള ശില്പ ഷെട്ടിയുടെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ്

അശ്ലീല വീഡിയോ നിർമ്മാണ കേസിൽ ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ഇൻസ്റ്റഗ്രാമിൽ ആദ്യ പോസ്റ്റ് പങ്കുവെച്ച് നടി ശിൽപ്പ ഷെട്ടി. രാജ് കുന്ദ്രയുടെ അറസ്റ്റിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ നിന്നും മറ്റ് വാർത്ത മാധ്യമങ്ങളിൽ നിന്നും അകലം പാലിച്ചിരിക്കുകയായിരുന്നു താരം. അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിന്റെ ഉദ്ധരണി അടങ്ങിയ പുസ്തകത്തിലെ പേജാണ് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവെച്ചിരിക്കുന്നത്. ഭൂതകാലത്തേക്ക് നോക്കി ദേഷ്യപ്പെടരുത്, അവബോധത്തോടെ ഭയമില്ലാതെ മുന്നോട്ടു പോവുക എന്ന ഉദ്ധരണിക്കു താഴെ 'ഞാന്‍ അതിജീവിക്കും' എന്ന അര്‍ത്ഥം ധ്വനിക്കുന്ന വാക്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.

ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ ഭാഗ്യവതിയാണെന്ന് മനസ്സിലാക്കുന്നു. ജീവിതത്തില്‍ മുമ്പ് ഉണ്ടായ വെല്ലുവിളികളെയും പ്രതിസന്ധികളെയും ഞാന്‍ അതിജീവിച്ചു. ഭാവിയിലെ വെല്ലുവിളികളെയും അതിജീവിക്കും. ഇന്ന് ഞാന്‍ എന്റെ ജീവിതം ജീവിക്കുന്നതില്‍ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാവില്ല- എന്നാണ് ശില്‍പ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച വാചകം.

അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ശില്പ ഷെട്ടിക്ക് നേരിട്ട് ബന്ധമില്ലെന്ന് മുംബൈ പോലീസ് വ്യക്തമാക്കിയിരുന്നു. രാജ് കുന്ദ്രയുടെ വസതിയിലും ഓഫിസിലും നിന്ന് ചില അശ്ലീല വിഡിയോ ക്ലിപ്പുകൾ പൊലീസ് കണ്ടെടുത്തിനെത്തുടർന്നാണ് അദ്ദേഹത്തെയും ഓഫീസിലുള്ള ഐ ടി മേധാവിയെയും പോലീസ് അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയുടെ വാട്സാപ് ചാറ്റുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അശ്ലീല സിനിമകളുടെ നിർമാണം, വിപണനം, പണമിടപാടുകൾ എന്നിവ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങൾ ചാറ്റിലുണ്ടെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണു മൊബൈൽ ഫോൺ.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT