Film Talks

ബുദ്ധിമുട്ടുകൾ ഉണ്ടാക്കരുത്; ഒരുപാട് പേരുടെ കഷ്ടപ്പാടുണ്ട്; ഹംഗാമ 2വിന്റെ റിലീസിൽ ശില്പ ഷെട്ടി

നീണ്ട ഇടവേളയ്ക്ക് ശേഷം ശില്പ ഷെട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹംഗാമ 2 റിലീസ് ചെയ്ത സാഹചര്യത്തിൽ സിനിമയ്ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കരുതെന്ന അഭ്യർത്ഥനയുമായി താരം. ഒരു വലിയ സംഘത്തിന്‍റെ കഠിനാദ്ധ്വാനം ഹംഗാമ 2 വിന് പിന്നിലുണ്ടെന്നും കുടുംബങ്ങൾക്കൊപ്പം സിനിമ കാണണമെന്നും ശില്പ ഷെട്ടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഏഴ് വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയിൽ ശില്പ ഷെട്ടിയെ കൂടാതെ പരേഷ് റാവലും മീസാന്‍ ജാഫ്രിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാള ചിത്രമായ മിന്നാരത്തിന്റെ റീമേക്കാണ് ഹംഗാമ 2. ഡിസ്‌നി ഹോട്ട്സ്റ്റാറിൽ ആണ് സിനിമ റിലീസ് ചെയ്തത്.

യോഗാഭ്യാസത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ഈ നിമിഷത്തിലാണ് ജീവിതം നിലനിൽക്കുന്നത്. ഒരു വലിയ സംഘത്തിന്‍റെ കഠിനാദ്ധ്വാനം ഹംഗാമ 2വിന് പിന്നിലുണ്ട്. ചിത്രം നിര്‍മ്മിക്കാനായി ഒരുപാട് പേർ കഷ്ടപ്പെട്ടു. ആ സിനിമയ്ക്ക് യാതൊരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവരുത്. നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വരുത്തുവാന്‍ കുടുബങ്ങള്‍ക്കൊപ്പം ഹംഗാമ 2 കാണാനായി ഏവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. നന്ദി
ശില്പ ഷെട്ടി

അശ്‌ളീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ശിൽപ ഷെട്ടിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ദമ്പതികളുടെ ജുഹുവിലെ വസതിയിൽ റെയ്ഡ് നടത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യൽ. ശിൽപ കൂടി ഡയറക്ടറായ വിയാൻ ഇൻഡസ്ട്രീസിന്റെ ഓഫിസ് പരിസരം ഹോട്ട്‌ഷോട്‌സ് ആപ്പിലേക്കുള്ള വിഡിയോകൾ ചിത്രീകരിക്കുന്നതിനു ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. നീലച്ചിത്ര ബിസിനസുമായി ഭർത്താവിന് ബന്ധമുണ്ടെന്ന് ശിൽപയ്ക്ക് അറിയാമായിരുന്നോ എന്നാണു പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT