Film Talks

മൂന്ന് ആൺമക്കൾ എന്നത് തന്നെയാണ് കഥയിലേക്ക് ആകർഷിച്ചത്; കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രി സിനിമ കണ്ടു തന്നെ മനസ്സിലാക്കണം: ഷെല്ലി കിഷോർ

മൂന്ന് ആൺമക്കൾ എന്ന ഘടകം തന്നെയാണ് 'നാരായണീന്റെ മൂന്നാണ്മക്കള്‍' എന്ന ചിത്രത്തിലേക്ക് തന്നെ ആകർഷിച്ചതെന്ന് നടി ഷെല്ലി കിഷോർ. ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'നാരായണീന്റെ മൂന്നാണ്മക്കള്‍'. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നാട്ടിന്‍ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് 'നാരായണീന്റെ മൂന്നാണ്മക്കള്‍'. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനമായ ഒരു കുടുംബത്തിലെ അംഗമായ നാരായണിയമ്മയുടെ മൂന്ന് ആണ്‍മക്കളും അവരുടെ ജീവിതവുമാണ് സിനിമയുടെ പ്രമേയം. ഇത്രയും കഥാപാത്രങ്ങൾ ഒരുമിച്ച് വരുന്ന സിനിമകൾ മലയാളത്തിൽ ചുരുക്കമായി മാത്രമേ സംഭവിക്കാറുള്ളൂ എന്നും കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രി എത്രത്തോളമുണ്ടെന്ന് സിനിമ കണ്ടാൽ മാത്രമേ മനസ്സിലാവുകയുള്ളൂ എന്നും ഷെല്ലി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഷെല്ലി കിഷോർ പറഞ്ഞത്:

മൂന്ന് ആൺമക്കൾ എന്ന ഫാക്ടർ ആണ് ഈ കഥയിൽ എന്നെ അട്രാക്ട് ചെയ്തത്. ഈ മൂന്ന് പേരും ഒരേ സ്ക്രീനിൽ വരുന്നു, ഒരേ സീനിൽ വരുന്നു. എന്റെ അടുത്ത് ശരൺ ഈ കഥ പറയുമ്പോഴും എനിക്ക് ഇതൊരു അട്രാക്ടിം​ഗ് ഫാക്ടറും ഒപ്പം ഈ സിനിമയിൽ ഭാ​ഗമാകാൻ കഴിയുന്നത് ഒരു അവസരവും ആയി തോന്നി. മലയാള സിനിമയിൽ ഇത്രയും പേർ ഒരുമിച്ച് വരുന്ന സിനിമകളില്ല, ചുരുക്കം സിനിമകൾ മാത്രമേയുള്ളൂ. അതിന്റെ ഒരു കെമിസ്ട്രി എന്താണെന്നുള്ളത് സിനിമ കണ്ടാൽ മാത്രമേ മനസ്സിലാവുള്ളൂ.

ആസിഫ് അലി ചിത്രം 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് നിർമ്മിക്കുന്ന അടുത്ത ചിത്രം കൂടിയാണ് 'നാരായണീന്റെ മൂന്നാണ്മക്കള്‍'. തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ഇളയമകനായി ചിത്രത്തിൽ എത്തുന്നത്. ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങൾക്കൊപ്പം നര്‍മ്മവും കൂട്ടിച്ചേർത്ത ഒരു ഫാമിലി ഡ്രാമ ആയിരിക്കും ചിത്രമെന്നാണ് സൂചനകൾ. ചിത്രം 2025 ഫെബ്രുവരി 7 ന് തിയറ്ററുകളിലെത്തും.

ചിത്രം നിർമിക്കുന്നത് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിൽ ജോബി ജോര്‍ജ്ജ് തടത്തിലാണ്. എക്‌സി.പ്രൊഡ്യൂസേഴ്‌സ്: ജെമിനി ഫുക്കാന്‍, രാമു പടിക്കല്‍, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, സംഗീതം: രാഹുല്‍ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോന്‍, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോര്‍ഡിംഗ്: ആന്‍ഡ് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്‌സിങ്: ജിതിന്‍ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സെബിന്‍ തോമസ്, കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റില്‍സ്: നിദാദ് കെഎന്‍, ശ്രീജിത്ത് എസ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT