Film Talks

വാക്‌സിന്‍ സൗജന്യമാക്കിയതിന് അഭിവാദ്യങ്ങള്‍, പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഷെയിന്‍ നിഗം

രാജ്യത്തെ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്‍ക്കും വാക്സിന്‍ സൗജന്യമാക്കിയപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് നടന്‍ ഷെയിന്‍ നിഗം.ഫേസ്ബുക്ക് പോസ്റ്റിലാണ് ഷെയ്ന്‍ നിഗം പ്രധാനമന്ത്രിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചത്.

ഷെയിന്‍ നിഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

'ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍',

വാക്‌സിന്‍ കേന്ദ്രം നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കും

രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യ വാക്‌സിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ സൗജന്യ വാക്‌സിന്‍ നല്‍കും. 18 വയസ് മുതലുള്ള എല്ലാവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയെന്നും മോദി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

വാക്‌സിന്‍ കേന്ദ്രം നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. 18 വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സിന് പണം നല്‍കണമെന്ന നയത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്രം വാക്‌സിന്‍ നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും പ്രധാനമന്ത്രി. വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് 75 ശതമാനം വാക്‌സിനും കേന്ദ്രസര്‍ക്കാര്‍ വാങ്ങും

വാക്‌സിന്‍ വില സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. വാക്‌സിന്‍ സംഭരണം പൂര്‍ണമായും കേന്ദ്രം ഏറ്റെടുക്കും. സ്വകാര്യ ആശുപത്രികള്‍ക്ക് പണം വാങ്ങി വാക്‌സിന്‍ നല്‍കുന്നത് തുടരാം. ഒരു ഡോസിന് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT