Film Talks

‘ഈ അവാര്‍ഡ് ഉമ്മയ്ക്കും സഹോദരിമാര്‍ക്കും,തോറ്റ് കൊടുക്കാത്തതിന് എനിക്കും നന്ദി’,  ഷെയിന്‍ നിഗത്തിന് കയ്യടിച്ച് തമിഴകം

തോറ്റ് കൊടുക്കാത്തതിന് എനിക്കും നന്ദി

THE CUE

മലയാളത്തില്‍ ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിലക്കും തുടര്‍ന്നുള്ള വിവാദങ്ങളും തുടരുമ്പോള്‍ കുമ്പളങ്ങി നൈറ്റ്‌സിലെയും ഇഷ്‌കിലെയും അഭിനയത്തിന് അവാര്‍ഡ് സ്വന്തമാക്കി ഷെയിന്‍ നിഗം. ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡ് മെഡല്‍ മികച്ച നടനുള്ള സ്‌പെഷ്യല്‍ മെന്‍ഷന്‍ ആണ് ഷെയിന്‍ നിഗം ഏറ്റുവാങ്ങിയത്. തമിഴ് യുവസൂപ്പര്‍താരം ശിവകാര്‍ത്തികേയനാണ് പുരസ്‌കാരം സമ്മാനിച്ചത്. ചെന്നൈയിലായിരുന്നു അവാര്‍ഡ് നിശ.

ഈ അവാര്‍ഡ് എന്റെ ഉമ്മയ്ക്കും സഹോദരിമാര്‍ക്കുമായി സമര്‍പ്പിക്കുകയാണ്. നിങ്ങള്‍ എന്താവണം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കണം. തോറ്റ് കൊടുക്കാത്തതിന് എനിക്കും നന്ദി പറയുന്നു.വിട്ടുകൊടുക്കാതെ മുന്നേറുമ്പോള്‍ ഈ ലോകം അത് നിങ്ങള്‍ക്കായി നടത്തിത്തരും. അഭിനയിക്കുമ്പോഴും സംസാരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും അത് സ്‌നേഹത്തോടെ ചെയ്യൂ. എങ്കില്‍ അത് യൂണിവേഴ്‌സല്‍ ആകും. ഏ ആര്‍ റഹ്മാന്‍ പറഞ്ഞത് പോലെ എല്ലാ പുകഴും ഇറൈവനുക്ക്, അത് തന്നെ പറയുന്നു. സച്ചിന്‍ ഒരിക്കല്‍ പറഞ്ഞത് പോലെ, ഇത് ഒന്നിന്റെയും അവസാനമല്ല, തുടക്കമാണ്.

തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലുമായാണ് ഷെയിന്‍ നിഗം സംസാരിച്ചത്. കയ്യടികളോടെയാണ് ഷെയിന്‍ നിഗത്തെ തമിഴ് സദസ് സ്വീകരിച്ചത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT