Film Talks

മഫ്തിയില്‍ മമ്മൂട്ടി; ഒപ്പം കണ്ണൂരിലെ സ്‌ക്വാഡും ; പുതിയ പോസ്റ്റര്‍

ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന 'കണ്ണൂര്‍ സ്‌ക്വാഡി'ൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന 'കണ്ണൂര്‍ സ്‌ക്വാഡ്' ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി പൊലീസ് കഥാപാത്രത്തിലെത്തുന്ന ചിത്രം കൂടിയാണ്.

മമ്മൂട്ടിയോടൊപ്പം സ്‌ക്വാഡിലെ മറ്റ് അംഗങ്ങളായി അസീസ് നെടുമങ്ങാട്, ശബരീഷ്, ഡോക്ടര്‍ റോണി തുടങ്ങിയവരും പോസ്റ്ററിലുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹമ്മദ് ഷാഫിയാണ്.

മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീണ്‍ പ്രഭാകര്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍ -എസ് ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ - സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ ഡിസനര്‍ - ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത്നാരാണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് - ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍- റിജോ നെല്ലിവിള, മേക്കപ്പ് റോണെക്‌സ് - സേവ്യര്‍, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍- ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് -വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ് ഡിജിറ്റല്‍ - ടര്‍ബോ മീഡിയ, സ്റ്റില്‍സ് - നവീന്‍ മുരളി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍,അനൂപ്സുന്ദര

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT