t 'Sarpatta Parambarai's' Dancing Rose, Shabeer Kallarakkal 
Film Talks

'വെറുതെ ആംഗ്യം കാണിച്ചാല്‍ പോരാ, മുഖത്തെ മസില്‍ ഇളകുന്നതൊക്കെ പാ രഞ്ജിത്തിന് നിര്‍ബന്ധമാണ്': ഡാന്‍സിംഗ് റോസ് ഷബീര്‍

പാ രഞ്ജിത് സംവിധാനം ചെയ്ത സര്‍പട്ടാ പരമ്പരൈ ആമസോണ്‍ പ്രൈമില്‍ എത്തിയതിന് പിന്നാലെ വലിയ ചര്‍ച്ച സൃഷ്ടിക്കുകയാണ്. ഡാന്‍സിംഗ് റോസ് എന്ന കഥാപാത്രവും ആ കഥാപാത്രമായ നടന്റെ പ്രകടനവും സിനിമക്കൊപ്പം പ്രേക്ഷകരുടെ എല്ലാ ചര്‍ച്ചകളുടെയും ഭാഗമാണ്. മലയാളിയായ ഷബീര്‍ കല്ലറക്കലാണ് ഈ കഥാപാത്രമായത്. ഷബീര്‍ കല്ലറക്കല്‍ ദ ക്യുവിനോട് സംസാരിക്കുന്നു.

മുഖത്തെ മസില്‍ ഇളകുന്നതൊക്കെ അദ്ദേഹത്തിന് നിര്‍ബന്ധമാണ്

എന്റെത് ഒരുപാട് ടേക്കുകള്‍ പോയിരുന്നില്ല. ഞാന്‍ മുന്‍പുതന്നെ മാര്‍ഷല്‍ ആര്‍ട്സില്‍ ട്രെയിന്‍ഡ് ആയിരുന്നു. പാണ്ഡ്യന്‍ എന്നുപേരുള്ള ഒരു ഫൈറ്റ് മാസ്റ്ററുണ്ട്. അദ്ദേഹത്തിന്റെ ക്ലാസ്സുകളിലൊക്കെ ഞാന്‍ പോയിട്ടുണ്ട്. മാത്രമല്ല, കൊറിയോഗ്രാഫി ഓര്‍മയിലുണ്ടായിരുന്നു. ലോങ്ങ് ഷോട്ടുകള്‍ ഒരുപാടുണ്ട്. 2 കട്ട്സ് ഒക്കെയേ മാക്സിമം പോകാറുള്ളൂ. ചിലയിടങ്ങളില്‍ കുറെ കട്ടുകളുണ്ടാകും. കാരണം, പഞ്ചുകളൊക്കെ കൃത്യമായി കൊണ്ടില്ലെങ്കില്‍ പാ രഞ്ജിത്ത് കുറെ ഷോട്ടുകള്‍ പോകും. വെറുതെ ആംഗ്യം കാണിച്ചാല്‍ പോരാ, മുഖത്തെ മസില്‍ ഇളകുന്നതൊക്കെ അദ്ദേഹത്തിന് നിര്‍ബന്ധമാണ്. അങ്ങനത്തെ സമയങ്ങളില്‍, കുറെ ഷോട്ടുകള്‍ പോകാറുണ്ട്. ഇമ്പാക്റ്റ് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. അതുകൊണ്ട് ഞങ്ങള്‍ ശരിക്കും ഇടിക്കുകയൊക്കെ ചെയ്യാറുണ്ട്.

ആര്യയുടെ കബിലന് വേണ്ടി മുഹമ്മദ് അലിയുടെ സ്‌റ്റൈലും ജോണ്‍ കോക്കന്‍ അവതരിപ്പില്ല വെമ്പുലിക്കായി മൈക്ക് ടൈസന്‍ ശൈലിയും റഫറന്‍സാക്കിയപ്പോള്‍ ഡാന്‍സിംഗ് റോസിന് മാതൃകയാക്കിയത് റിംഗില്‍ ഇളകിയാടി ഇടിച്ച് വീഴ്ത്തുന്ന നസീം ഹമീദിനെ. നസീം ഹമീദിന്റെ ബോക്‌സിംഗ് വീഡിയോകള്‍ കഥാപാത്രത്തിനായി കണ്ടിരുന്നുവെന്നും ഷബീര്‍.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT