Film Talks

'എന്റെ തടിയെ കുറിച്ചുള്ള വേവലാതി വേണ്ട, ആരും പെർഫെക്റ്റ് അല്ല'; സനുഷ

ശരീര ഭാരത്തെ വിമർശിച്ചവർക്കെതിരെ നടി സനുഷ. തന്റെ തടിയെ കുറിച്ചോർത്ത് ആരും വേവലാതിപ്പെടേണ്ടെന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരായി ആരും തന്നെയില്ലെന്നും താരം വ്യക്തമാക്കി.

എന്റെ ശരീരഭാരത്തെ കുറിച്ച് വേവലാതിപ്പെടുന്നവരോട് പറയാനുള്ളത്, എക്കാലത്തും ശരീരഭാരം കുറച്ച് നമുക്ക് സൗന്ദര്യമുള്ളവരായി തുടരുവാൻ സാധിക്കുകയില്ല. ബോഡിഷെമിങ് ചെയ്ത് ചൊറിയുന്നവർ ഒരു കാര്യം ഓർക്കുക, നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ല എന്നത് ഓര്‍ക്കുക, സ്വയം സ്നേഹിക്കുക.
സനുഷ

ബാലതാരമായാണ് സനൂഷ സിനിമയിലേയ്ക്ക് എത്തിയത്. വിനയൻ സംവിധാനം ചെയ്ത നാളൈ നമതെ എന്ന തമിഴ് സിനിമയിലാണ് ആദ്യമായി നായിക വേഷത്തിൽ എത്തുന്നത്. തുടർന്ന് ദിലീപ് ചിത്രമായ ' മിസ്റ്റർ മരുമകനിലൂടെ' മലയാളത്തിൽ ശ്രദ്ധേയായ നടിയായി. സക്കറിയയുടെ ഗർഭിണികൾ ആണ് സനൂഷ അവസാനമായി അഭിനയിച്ച മലയാള ചിത്രം. അതിന് ശേഷം സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേള എടുത്തിരിക്കുകയാണ് താരം.

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

ഷോപ്പിങ് മാളുകളിൽ കൂടുതൽ കിയോസ്‌കുകളുമായി ബെയർ

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

SCROLL FOR NEXT