Film Talks

മമ്മൂട്ടിക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം ഡിലീറ്റ് ചെയ്ത് ഇന്‍സ്റ്റഗ്രാം; രണ്ട് പൂക്കള്‍ എഡിറ്റ് ചെയ്ത് വെച്ച് സനുഷയുടെ മറുപടി

കുട്ടിക്കാലത്തെ തന്റെ ചിത്രം ഡിലീറ്റ് ചെയ്ത ഇന്‍സ്റ്റഗ്രാമിന് മറുപടി കൊടുത്ത് നടി സനുഷ. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് സനുഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നഗ്നത പ്രദർശന നിയന്ത്രണത്തിന്റെ ഭാഗമായാണ് ഇൻസ്റ്റാഗ്രാം സനുഷയുടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്തത്.

ചിത്രത്തിൽ വളരെ ചെറിയ കുട്ടിയായ സനുഷയെ തോളിലേറ്റി മമ്മൂട്ടി നിൽക്കുന്നുണ്ട് . ഒറ്റമുണ്ട് മാത്രമുടുത്താണ് സനുഷ ചിത്രത്തിലുള്ളത്. ഇതില്‍ നെഞ്ചില്‍ രണ്ട് പൂക്കള്‍ എഡിറ്റ് ചെയ്ത് വെച്ചാണ് സനുഷ ചിത്രം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ ഒറിജിനല്‍ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ ഇന്‍സ്റ്റഗ്രാം അത് ഡിലീറ്റ് ചെയ്തതായി ചിത്രത്തിന് കൊടുത്തിട്ടുള്ള ക്യാപ്ഷനിലും ഹാഷ്ടാഗിലും നിന്നും വ്യക്തമാകുന്നു.

'എന്റെ ചെറുപ്പത്തിലെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ, ഇനീം ഉണ്ടോ ഡിലീറ്റ്… ഇതൊരു കോംപറ്റീഷന്‍ ആക്കാനാണെങ്കില്‍ അങ്ങനെ,’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. തളരരുത് രാമന്‍കുട്ടി, എന്നോടാ കളി, എന്നിങ്ങനെ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്.

കുഞ്ഞുസന്ദർശകരെ സന്തോഷിപ്പിച്ച് ഷാർജയിലെ വായനോത്സവം

'റാഫിയുടെ തിരക്കഥയിൽ നാദിർഷയുടെ സംവിധാനം' ; വൺസ് അപോൺ എ ടൈം ഇൻ കൊച്ചി മെയ് 31ന് തിയറ്ററുകളിൽ

'വിദ്യാജിയുടെ പാട്ടിൽ അഭിനയിക്കാൻ 21 വർഷം കാത്തിരുന്നു' ; ഇന്ദ്രജിത്ത് സുകുമാരൻ

'നമുക്ക് ഒട്ടും അറിയാത്തൊരാളെ എങ്ങനെയാ കല്യാണം കഴിക്കാ?';കാൻ ഫിലിം ഫെസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ട്രെയ്‌ലർ

'ഈ കേസിൽ പോലീസിന് കാര്യമായൊരു വീഴ്ച സംഭവിച്ചിട്ടുണ്ട് ' ; സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ ട്രെയ്‌ലർ പുറത്ത്

SCROLL FOR NEXT