Film Talks

'സിനിമ ഇല്ലാത്തതിനാല്‍ തുണിയൂരി എന്ന കമന്റ് ബോറടിച്ചു', സദാചാരവാദികളെ പൊളിച്ചടുക്കി സനുഷ സന്തോഷ്

കൊവിഡ് കാലത്തും അഭിനേത്രിമാരുടെ പുതിയ ഫോട്ടോഷൂട്ടിനും വീഡിയോക്കും കമന്റ് ബോക്‌സില്‍ സൈബര്‍ ബുള്ളിയിംഗും സദാചാര ക്ലാസും കുറഞ്ഞിട്ടില്ല. മോഡേണ്‍ ലുക്കില്‍ ഫോട്ടോ ഷൂട്ടോ വീഡിയോയോ ഫേസ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ പങ്കുവച്ചാല്‍ 'സദാചാര' ക്ലാസെടുക്കാനും വ്യക്തിഹത്യ നടത്താനും ഇറങ്ങുന്ന പട തന്നെ കാണും കമന്റ് ബോക്‌സില്‍.

ഗൃഹലക്ഷ്മിക്കായി നടത്തിയ പുതിയ ഫോട്ടോഷൂട്ടിന് കമന്റ് ബോക്‌സില്‍ അധിക്ഷേപം നടത്തിയവരെ പൊളിച്ചടുക്കിയിരിക്കുകയാണ് നടി സനുഷ സന്തോഷ്. കഴിഞ്ഞ ദിവസം പങ്കുവച്ച ഫോട്ടോക്ക് കീഴിലുണ്ടായ തെറി കമന്റുകളെ പരാമര്‍ശിച്ചാണ് സനുഷയുടെ പുതിയ പോസ്റ്റ്.

സനുഷ സന്തോഷിന്റെ ഫേസ്ബുക്ക് കുറിപ്പ്

സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള comments ബോറടിച്ചു എന്നും കൂടുതൽ interesting മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്തതുമായ comments പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച്കൊണ്ട്, - സസ്സ്‌നേഹം സനുഷ സന്തോഷ്

< ആരംഭിച്ചുകൊള്ളൂ മ്ം !

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

SCROLL FOR NEXT