Film Talks

'സ്റ്റേറ്റ് അവാർഡിന്റെ കാര്യം ആദ്യം ഞാൻ വിശ്വസിച്ചില്ല, പ്രേമലുവിന് എന്തോ അവാർഡ് കിട്ടിയെന്നാണ് കരുതിയത്': സംഗീത് പ്രതാപ്

'ലിറ്റിൽ മിസ് റാവൂത്തർ' എന്ന സിനിമയിൽ മികച്ച എഡിറ്ററിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച നിമിഷത്തെക്കുറിച്ച് പങ്കുവച്ച് നടനും എഡിറ്ററുമായ സം​ഗീത് പ്രതാപ്. 2 വർഷത്തോളം തങ്ങൾ കഠിനമായി പരിശ്രമിച്ച് തിയറ്ററിലെത്തിച്ച സിനിമയായിരുന്നു ലിറ്റിൽ മിസ് റാവൂത്തർ എന്നും എന്നാൽ ചിത്രം സ്വീകരിക്കപ്പെടാതെ പോയത് വിഷമമുണ്ടാക്കിയിരുന്നുവെന്നും സം​ഗീത് പറയുന്നു. ചിത്രത്തിലെ തന്റെ എഡിറ്റിം​ഗിനെക്കുറിച്ച് പലരും നല്ല അഭിപ്രായം പങ്കുവെച്ചിരുന്നെങ്കിലും സ്റ്റേറ്റ് അവാർഡ് എന്നത് അപ്രതീക്ഷിതമായിരുന്നുവെന്നും സം​ഗീത് പ്രതാപ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സം​ഗീത് പ്രതാപ് പറഞ്ഞത്:

'ലിറ്റിൽ മിസ് റാവുത്തർ' എന്ന സിനിമ ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ടാക്കിയ 'പെയിൻ' ചെറുതല്ല. നമ്മൾ എല്ലാവരും 2 വർഷത്തോളം നന്നായി പരിശ്രമിച്ച് തിയറ്ററിൽ എത്തിച്ച സിനിമയായിരുന്നു. ഞങ്ങൾ ഒരു ഒടിടി സിനിമയായിട്ടാണ് പ്ലാൻ ചെയ്തത് എങ്കിലും ഒരു പോയിന്റ് മുതൽ ഇതൊരു തിയറ്റർ സിനിമയാക്കണം എന്ന നിർബന്ധം പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും വന്നു. അപ്പോൾ നമ്മൾ എടുത്ത തീരുമാനം ആയിരുന്നു തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുക എന്നത്. വളരെ ചെറിയ ഒരു 'സ്ലോ - പേസ്ഡ്' സിനിമയായിരുന്ന 'ലിറ്റിൽ മിസ് റാവുത്തറിനെ' കുറെ തട്ടിക്കൂട്ടലുകളും, എഡിറ്റിംഗിലെ ഗിമ്മിക്കുകളും, ഐ ഫോണിൽ ഷൂട്ട് ചെയ്തതും യൂട്യൂബിൽ നിന്ന് 'കോപ്പിറൈറ്റ് ഫ്രീ' ആയി ലഭിക്കുന്ന വിഷ്വലുകളും ഉപയോഗിച്ചാണ് ഇപ്പോൾ കാണുന്ന രൂപത്തിലാക്കിയത്. ഒരു കമേഴ്‌സ്യൽ സിനിമയായിരിക്കും എന്ന് കരുതി തിയറ്ററിൽ റിലീസ് ചെയ്തപ്പോൾ സ്വീകരിക്കപ്പെടാതെ പോയി. ആ സമയത്ത് എല്ലാവരും എന്റെ എഡിറ്റിംഗിനെ കുറിച്ച് മികച്ച അഭിപ്രായങ്ങൾ പറഞ്ഞപ്പോഴും എനിക്ക് ഒരു തരത്തിലുമുള്ള സന്തോഷവും ഉണ്ടായിരുന്നില്ല. ഒരു റിവ്യൂവർ എഡിറ്റിംഗിനെ കുറിച്ച് പ്രശംസിച്ചിട്ട് പറഞ്ഞത്, 'But can't save the movie' എന്നാണ്. ഞാൻ വർക്ക് ആയിട്ട് കാര്യമില്ല. സിനിമ വർക്ക് ആയിട്ട് അതിലെ നമ്മുടെ സംഭാവന വർക്ക് ആയിട്ടേ കാര്യമുള്ളൂ. അതുകൊണ്ട് തന്നെ ഞാൻ അത് വിട്ടിരുന്നു.

ഞാൻ കഴിഞ്ഞ 7 വർഷത്തോളമായി സ്റ്റേറ്റ് അവാർഡ് പ്രഖ്യാപനം കാണുമായിരുന്നു. ആക്സിഡന്റ് പറ്റിയ സമയമായിരുന്നു അത്. ലുഡോ കളിച്ചു കൊണ്ടിരുന്നത് കാരണം അവാർഡ് പ്രഖ്യാപനം കാണാൻ പറ്റിയില്ല. അപ്പോഴാണ് ബ്രോമാൻസിന്റെ റൈറ്റർ തോമസ് വിളിച്ചിട്ട് എടാ നിനക്ക് സ്റ്റേറ്റ് അവാർഡ് ഉണ്ടെന്ന് പറയുന്നത്. ഞാൻ വിശ്വസിച്ചില്ല. ഫോൺ എടുത്ത് നോക്കുമ്പോൾ വാട്ട്സ് ആപ്പിൽ കൺ​ഗ്രാറ്റ്സ് ഒക്കെ വരുന്നുണ്ട്. പ്രേമലുവിന് എന്തോ അവാർഡ് കിട്ടി എന്നാണ് ഞാൻ വിചാരിച്ചത്. അവൻ തന്നെയാണ് എന്നോട് പറഞ്ഞത് ലിറ്റിൽ മിസ്സ് റാവൂത്തറിനാണ് കിട്ടിയത് എന്ന്. അന്ന് ഞാൻ കിടപ്പാണ്. ജസ്റ്റ് ഇരിക്കുക മാത്രമേ ചെയ്യുള്ളൂ. അന്ന് ഞാൻ എല്ലാം വിട്ട് അറിയാണ്ട് ഇറങ്ങി താഴേക്ക് ഓടി. എന്റെ എല്ലാ സന്തോഷങ്ങൾക്കും ഒരു പരിധിയുണ്ടാവും അതിൽ കൂടുതൽ എനിക്ക് സന്തോഷിക്കാൻ സാധിക്കാറില്ല. പക്ഷേ സ്റ്റേറ്റ് അവാർഡിന്റെ കാര്യം അറിഞ്ഞപ്പോൾ ഞാൻ വിറയ്ക്കുന്നുണ്ടായിരുന്നു. ഇതിന് മുമ്പ് കിട്ടിയിട്ടുള്ള അം​ഗീകാരങ്ങളോ അല്ലെങ്കിൽ പ്രേമലു ഹിറ്റായപ്പോഴോ ഒന്നും കിട്ടാത്ത അന്ന് എനിക്ക് കിട്ടിയിരുന്നു. അതിന്റെ കാരണം നേരത്തെ പറഞ്ഞ ആ സ്ട്ര​ഗിൾസ് ആണ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT